HOME
DETAILS
MAL
വെബ്സൈറ്റ് തകരാര്‍: ഇഖാമ പുതുക്കലിന് പിഴ ഒഴിവാക്കും
backup
February 24 2017 | 19:02 PM
ജിദ്ദ: തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റും മറ്റു വകുപ്പുകളുമായി ബന്ധപ്പെടുത്തുന്ന കംപ്യൂട്ടര്‍ ശൃംഖലയും തകരാറിലായതു കാരണം യഥാസമയം തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാത്തവരുടെ പേരിലുള്ള പിഴ ഇളവു ചെയ്യുമെന്ന് മന്ത്രാലയം. ഇതു സംബന്ധിച്ച് തങ്ങള്‍ക്ക് മന്ത്രാലയത്തില്‍ നിന്നു സര്‍ക്കുലര്‍ ലഭിച്ചതായി സഊദി ചേംബര്‍ ഓഫ് കൊമേഴ്സ് മേധാവി എന്‍ജിനീയര്‍ നഈം അല്‍ മുതവ്വ അറിയിച്ചു.
തങ്ങളുടേതല്ലാത്ത കാരണത്താല്‍ തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ കഴിയാതെ വന്നിരിക്കുകയാണെന്നും അതിനാല്‍ നിയമ ലംഘനത്തിന്റെ പേരിലുള്ള നടപടികള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സഊദി ചേംബര്‍ ഓഫ് കൊമേഴ്സ് തൊഴില്‍ മന്ത്രാലയത്തിനു കത്തെഴുതിയിരുന്നതായി അദ്ദേഹം പറഞ്ഞു.
ഷാമുന്‍ എന്ന വൈറസ് ആക്രമണത്തെ തുടര്‍ന്നാണ് മന്ത്രാലയ വൈബ്സൈറ്റുകളുടെ പ്രവര്‍ത്തനം അവതാളത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."