HOME
DETAILS

റോഹിംഗ്യന്‍ വംശഹത്യ തടയാന്‍ അടിയന്തര നടപടി വേണം: മ്യാന്‍മറിനോട് ഐ.സി.ജെ

  
backup
January 24 2020 | 03:01 AM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%82%e0%b4%b6%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be

 


ഹേഗ്: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന വംശഹത്യാ ആക്രമണങ്ങള്‍ തടയാന്‍ മ്യാന്‍മര്‍ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ). മുന്‍ കാലങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ നശിപ്പിക്കരുതെന്നും യു.എന്‍ പരമോന്നത കോടിതി നിര്‍ദേശിച്ചു.
കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളെടുത്തു എന്നതിനെപ്പറ്റി നാലു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഐ.സി.ജെ പ്രസിഡന്റായ ജഡ്ജി അബ്ദുല്‍ ഖ്വാവി അഹമ്മദ് യൂസഫ് നിര്‍ദേശിച്ചു. ആറു മാസം കൂടുംതോറും പുരോഗതി റിപ്പോര്‍ട്ട് കൈമാറണം. ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനു ശേഷം 17 അംഗ ജഡ്ജസ് പാനല്‍ ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്തത്. ഐ.സി.ജെയുടെ നീക്കത്തെ മുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു.
റോഹിംഗ്യകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ശക്തമായ നടപടിയാണിതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ പരംപ്രീത് സിങ് പറഞ്ഞു. സാമാധാനത്തിനുള്ള നോബല്‍ അവാര്‍ഡ് ജേതാവായ മ്യാന്‍മര്‍ ഭരണാധികാരി ഓങ്‌സാന്‍ സൂക്കി വംശഹത്യ തടയാന്‍ ഇടപെടാത്തത് രാജ്യാന്തരതലത്തില്‍ വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മ്യാന്‍മര്‍ സൈന്യത്തിന്റെയും ബുദ്ധരുടെയും വംശീയ ഉന്‍മൂലന നടപടികള്‍ കാരണം എട്ടു ലക്ഷത്തിലധികം റോഹിംഗ്യന്‍ മുസ്‌ലിംകളാണ് മ്യാന്‍മറിലെ റാഖൈനില്‍നിന്നു പലായനം ചെയ്തിരുന്നത്. മ്യാന്‍മറിനെതിരേ നടപടി ആവശ്യപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ ആണ് ഐ.സി.ജെയെ സമീപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago