ഹജ്ജ് 2017: ആദ്യ ഇന്ത്യന്‍ വിമാനം ജൂലൈ 25ന് പുണ്യഭൂമിയിലെത്തും
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ സഊദി ഭരണകൂടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സഊദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി ശില്‍പശാല സംഘടിപ്പിച്ചു. ജൂലൈ 24നാണ്(ദുല്‍ഖഅദ് ഒന്ന്) ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം സഊദിയിലെത്തുക. ഓഗസ്റ്റ് 26ന് അവസാന വിമാനവും എത്തുമെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു.
ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലൈ 25ന് മദീനയിലെത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള ആദ്യ വിമാനം ഓഗസ്റ്റ് എട്ടിന് ജിദ്ദയിലെത്തും. ഈ വര്‍ഷം വിദേശതീര്‍ഥാടകരുടെ എണ്ണത്തില്‍ 2,60,000ത്തിന്റെ വര്‍ധനവാണുണ്ടാവുക. കഴിഞ്ഞ നാലുവര്‍ഷങ്ങളായി ഹറം വികസന പ്രവൃത്തികളുടെ ഭാഗമായി വെട്ടിക്കുറച്ച തീര്‍ഥാടകരുടെ ക്വാട്ട സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം ഈ വര്‍ഷം പുനഃസ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 169 രാജ്യങ്ങളില്‍നിന്നായി 13,25,372 വിദേശ തീര്‍ഥാടകരും 5,37,537 ആഭ്യന്തര തീര്‍ഥാടകരും ഹജ്ജ് നിര്‍വഹിച്ചതായാണ് ഔദ്യോഗിക കണക്ക്. വിദേശതീര്‍ഥാടകര്‍ക്കായി 58 വിമാന കമ്പനികളാണു കഴിഞ്ഞ വര്‍ഷം സര്‍വിസ് നടത്തിയത്. ഹജ്ജ് വിമാനസര്‍വിസ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."