കിം ജോങ് നാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് രാസായുധം
സിയൂള്‍: ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്തിയത് രാസായുധം ഉപയോഗിച്ചെന്ന് മലേഷ്യന്‍ പൊലിസ്. രാസായുധ യുദ്ധങ്ങളില്‍ ഉപയോഗിക്കുന്ന 'വി.എക്‌സ് നെര്‍വ് ഏജന്റ് ' എന്ന പേരുള്ള പ്രത്യേക രാസപദാര്‍ഥമാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് പൊലിസ് പറയുന്നത്.
മലേഷ്യന്‍ കെമിസ്ട്രി ഡിപാര്‍ട്ട്‌മെന്റില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ഇന്‍സ്‌പെക്ടറാണ് ഇക്കാര്യം അറിയിച്ചത്. 'എസ്-2 ഡൈ ഐസോപ്രൊപ്പൈലമിനോ ഈഫൈല്‍ മീഥൈല്‍ഫോസ്‌ഫോനോ തയോലൈററ്റ് എന്ന രാവസതുവാണിത്. ഈ രാസവിഷവാതകം നാഡീ ഞരമ്പുകള്‍ അവയവങ്ങള്‍ക്കു സന്ദേശങ്ങള്‍ നല്‍കുന്ന പ്രക്രിയയെ തടസപ്പെടുത്തും. കൂട്ടനശീകരണ ആയുധമായി കണക്കാക്കി ഇതു നേരത്തെ യു.എന്‍ നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ 13നാണ് കിം നാമിനെ മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ച് രണ്ടു സ്ത്രീകള്‍ ആക്രമിച്ചു കൊലപ്പെടുത്തിയത്. ചൈനയിലെ മക്കാവുവിലേക്കു യാത്രതിരിക്കാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു അദ്ദേഹം. സംഭവത്തില്‍ രണ്ടു സ്ത്രീകളും ഒരാളുടെ കാമുകനും പൊലിസ് പിടിയിലായിട്ടുണ്ട്.
എന്നാല്‍, മലേഷ്യ ഇതുവരെ മൃതദേഹം ഉത്തര കൊറിയക്കു കൈമാറിയിട്ടില്ല. മലേഷ്യയിലെ ഒരു ആശുപത്രി മോര്‍ച്ചറിയിലാണു മൃതദേഹമുള്ളത്. സംഭവത്തില്‍ കിം ജോങ് ഉന്നടക്കമുള്ള ഉത്തര കൊറിയയിലെ ഉന്നത രാഷ്ട്രീയവൃത്തങ്ങള്‍ക്കു നേരെ ആരോപണമുയര്‍ന്നിട്ടുണ്ട്.
എന്താണ് വി.എക്‌സ് രാസായുധം?
=നിറവും രുചിയുമില്ലാത്ത എണ്ണ ദ്രാവകം
=എസ്-2 ഡൈ ഐസോപ്രൊപ്പൈലമിനോ ഈഫൈല്‍ മീഥൈല്‍ഫോസ്‌ഫോനോ തയോലൈററ്റ് എന്നാണ് സാങ്കേതിക നാമം
=രാസായുധ യുദ്ധങ്ങള്‍ക്ക് ഉപയോഗിക്കുന്നു
=തൊലിക്കുള്ളിലൂടെ അകത്തുകടന്ന് അവയവങ്ങള്‍ തമ്മിലുള്ള സന്ദേശകൈമാറ്റം അലങ്കോലപ്പെടുത്തും
= തൊലിയില്‍ ഒരു തുള്ളി ദ്രാവകം തട്ടിയാല്‍ തന്നെ മിനിറ്റുകള്‍ക്കകം മരണം സംഭവിച്ചേക്കാം. ചെറിയ തോതിലുള്ള ദ്രാവകം കാഴ്ചശേഷി നഷ്ടപ്പെടുത്താനും മയക്കത്തിനും ഛര്‍ദിക്കുമിടയാക്കും
= സ്‌പ്രേ, ബാഷ്പം എന്നിവയിലൂടെ കടത്തിവിടാം. വെള്ളം, ഭക്ഷണം, കൃഷിയുല്‍പന്നങ്ങള്‍ എന്നിവ വഴിയും ശരീരത്തിലേക്കു കടത്തിവിടുന്നു
=ശ്വസനം, ദഹനം, തൊലിസ്പര്‍ശം, പരസ്പര നോട്ടം എന്നിവയിലൂടെയൊക്കെ അകത്തുകടക്കും
=1993ലെ രാസായുധ സമ്മേളനത്തില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."