HOME
DETAILS
MAL
അമിത ലോഡുമായി വന്ന ലോറി ട്രാഫിക് സിഗ്നല്‍ തകര്‍ത്തു
backup
June 12 2016 | 01:06 AM
ഗൂഡല്ലൂര്‍: അമിത ലോഡുമായെത്തിയ ലോറി തട്ടി ട്രാഫിക് സിഗ്നല്‍ തകര്‍ന്നു. ഗൂഡല്ലൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സിഗ്നലാണ് തകര്‍ന്നത്. ഇന്നലെ ഇന്നലെ രാവിലെ പതിനൊന്നരക്കാണ് സംഭവം.
കര്‍ണാടകയില്‍ നിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അമിതഭാരം കാരണം ട്രാഫിക് സിഗ്നലിന്റെ ലൈന്‍ തകര്‍ത്തത്. ഇതുകാരണം ഈ പാതയില്‍ അര മണിക്കൂര്‍ വാഹനഗതാഗതം തടസപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് അമിതഭാരം കയറ്റിവന്ന മറ്റൊരു ലോറി സിഗ്നല്‍ പോസ്റ്റ് തകര്‍ത്തിരുന്നു. അതിന് ശേഷം സിഗ്നല്‍ സംവിധാനം പാടെ താറുമാറായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."