നരിപ്പറ്റത്തോടിന് സംരക്ഷണം വേണമെന്ന് നാട്ടുകാര്‍
കക്കട്ടില്‍: നരിപ്പറ്റ വില്ലേജിലെ മണ്ണിയുര് താഴ നിന്ന് തുടങ്ങി കുനിയ പൊയില്‍ ചങ്ങരോത്ത്താഴ പോതുകണ്ടിതാഴ വഴി വാണിമേല്‍ പുഴയില്‍ അവസാനിക്കുന്ന നീണ്ടകാലം പ്രദേശവാസികള്‍ ജലസ്രോതസ്സിന് ആശ്രയിച്ചിരുന്ന നരിപ്പറ്റ തോട് സംരക്ഷിക്കാനുള്ള പ്രവര്‍ത്തനം എങ്ങുമെത്തിയില്ല.
മഴക്കാലമായാല്‍ കരകവിഞ്ഞ് ഒഴുകി കൃഷി ഭൂമി നശിച്ചു പോവുന്നതും സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ള കയറുന്നതും പതിവാണ്. കഴിഞ്ഞ മഴക്കാത്ത് തോടിനു സമീപത്തുള്ള നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. നരിപ്പറ്റ നീര്‍ത്തടത്തിലെ നാല് കി.മി ദൂരമുള്ള പ്രധാന തോടാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. മൂന്ന് മീറ്റര്‍ വീതിയുള്ള തോട് ഇപ്പോള്‍ പല ഭാഗങ്ങളിലും ഒന്നര മീറ്ററും, ഒരു മീറ്ററുമാണ് ഇപ്പോള്‍ വീതിയുള്ളത്. പൂര്‍വ്വസ്ഥിതിയിലേക്ക് തോടിനെ എത്തിക്കുവാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍.കഴിഞ്ഞ മഴക്കാലത്ത് തോട്ടില്‍ വെള്ളം പൊങ്ങി നാല് ഹെക്ടര്‍ കൃഷിഭൂമിയിലെ വാഴ, കവുങ്ങ്, കുരുമുളക്, തുടങ്ങിയവ നശിച്ചുപേയിരുന്നു' ,അതുപേലെ വീടുകളില്‍ വെള്ളം കയറിയത് കൊണ്ട് മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.പ്രസ്തുത തോടിനെ പുര്വ്വസ്ഥിതിയിലാക്കി ഇരുഭാഗങ്ങളും കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് ഭരണസമിതിയും എം.എല്‍.എ മുഖാന്തിരം മണ്ണ് ജലസംരക്ഷണ വകുപ്പിനോടും, വകുപ്പ് മന്ത്രിയോടും നിവേദനത്തിലൂടെ തോട് സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."