ഖാന്‍കാവില്‍ പുരസ്‌കാരം തങ്കയം ശശികുമാറിന്
നടുവണ്ണൂര്‍:കാവുന്തറ സമഭാവന തീയറ്റര്‍ സംഘടിപ്പിക്കുന്ന കെ.ടി ബഷീര്‍ സ്മൃതി സായാഹ്നവും പുരസ്‌കാര സമര്‍പ്പണവും വ്യാഴാഴ്ച വൈകിട്ട് 7മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമഭാവന തീയറ്റഴ്‌സ് കാവുന്തറ ഏര്‍പ്പെടുത്തിയ മികച്ച ശബ്ദ കലാകാരനുള്ള പ്രഥമ ഖാന്‍കാവില്‍ പുരസ്‌കാരത്തിന് തങ്കയം ശശികുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 25 വര്‍ഷമായി നാടകരംഗത്തും പരസ്യകലാ രംഗത്തും സജീവ സാന്നിധ്യമാണ് ശശികുമാര്‍.
ഗിരീഷ് പി.സി പാലം,രാജീവന്‍ മമ്മിളി, കാവില്‍.പി.മാധവന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. സ്മൃതി സംഗമത്തില്‍ വച്ച് പ്രശസ്ത സിനിമാസീരിയല്‍ നാടക താരം വിജയന്‍ കാരന്തൂര്‍ പുരസ്‌കാരം സമര്‍പ്പിക്കും. സംസ്ഥാന സ്‌കൂള്‍കലോത്സവ വിജയികളുടെ കഥാപ്രസംഗവും ഏകാഭിനയം നടക്കും.
കൊല്ലം ആവിഷ്‌കാരയുടെ അക്ഷരങ്ങള്‍ എന്ന നാടകവും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ പ്രദീപ്കുമാര്‍ കാവുന്തറ, കാവില്‍.പി.മാധവന്‍, കെ.കെ മനോജ്, സുഷീല്‍ എടവന,ബാബു മമ്മിളി, പി.സി മധുസൂദനന്‍, കെ.ആര്‍ ഗിരീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."