തെലങ്കാന ടൂറിസത്തിലേക്ക് മലയാളികളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍
കൊച്ചി: തെലങ്കാനയുടെ വിനോദ സഞ്ചാര വികസനത്തിനായി വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് തെലങ്കാന ടൂറിസം വകുപ്പ് സെക്രട്ടറി ബി. വെങ്കിടേശം. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടത്തിയ ഇന്ററാക്ടീവ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനോദ സഞ്ചാരികളെ വിവിധ കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് വിവിധ പാക്കേജുകളാണ് രൂപം നല്‍കിയിരിക്കുന്നത്. വ്യത്യസ്തമായ ബ്രാന്‍ഡായി അവതരിപ്പിച്ച് പുതിയ ലോഗോ ജനങ്ങളിലെത്തിക്കുകയാണ് ആദ്യപടി.
കേരളവുമായി പരസ്പര സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രാരംഭ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ മുന്നിലുള്ള കേരളത്തെ മാതൃകയാക്കാനാണ് തെലങ്കാന ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പൈതൃക സ്മാരകങ്ങളുടെയും ഭക്ഷണ വൈവിധ്യങ്ങളുടെയും ഫെസ്റ്റിവലുകളുടെയും നാടാണ് തെലങ്കാന. പ്രായം കുറഞ്ഞ സംസ്ഥാനമാണെങ്കിലും സമ്പന്നമായ വാസ്തുവിദ്യാ പാരമ്പര്യമാണ് സംസ്ഥാനത്തിനുള്ളത്. നൈസാം രാജാവിന്റെ കാലത്തെ കൊട്ടാരങ്ങള്‍, തദ്ദേശവാസികള്‍ നിര്‍മിക്കുന്ന കരകൗശല ഉല്‍പന്നങ്ങള്‍, സ്ത്രീകള്‍ മാത്രം ആഘോഷിക്കുന്ന ലോകത്തിലെ ഏക പൂക്കളുടെ ഫെസ്റ്റിവല്‍ തുടങ്ങി നിരവധി കാഴ്ചകള്‍ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു.
2016 ഡിസംബര്‍ വരെ7.14 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് തെലങ്കാനയിലെത്തിയത്. 2015 ല്‍ 9.45 കോടി സഞ്ചാരികളും 2014 ല്‍7.23 പേരും സംസ്ഥാനത്തെത്തി. 2016 ഡിസംബര്‍ വരെ 1.67 ലക്ഷം വിദേശ സഞ്ചാരികളും ഇവിടെയെത്തി. 2015 ല്‍ 1.26 ലക്ഷവും 2014 ല്‍ 0.75 ലക്ഷവും വിദേശ സഞ്ചാരികളാണെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."