HOME
DETAILS
MAL
നിര്‍മാണത്തിലെ അശാസ്ത്രീയത; റോഡ് തകര്‍ന്നു
backup
January 10 2019 | 02:01 AM
തിരുവമ്പാടി: നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം റോഡ് തകര്‍ന്നു. തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മുത്തപ്പന്‍പുഴ വാര്‍ഡിലെ പതങ്കയം-ചേംബ്ലാനിപ്പടി റോഡാണ് തകര്‍ന്നത്.
ജോര്‍ജ് എം. തോമസ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് രണ്ടുമാസം മുന്‍പ് കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച റോഡാണ് തകര്‍ന്നത്. പ്രവൃത്തിക്കു വേണ്ടി ആവശ്യമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കാത്തതാണ് റോഡ് തകരാന്‍ കാരണമെന്ന് ആനക്കാംപൊയില്‍ കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.
യോഗത്തില്‍ ജുബിന്‍ ഡൊമിനിക് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടോമി കൊന്നക്കല്‍,പൗളിന് മാത്യു, രാജു അമ്പലത്തിങ്ങല്‍, നാരായണന് ആനക്കാംപൊയില്‍, സാബു ചക്കിട്ടമുറിയില്‍, മനോജ് വാഴേപറമ്പില്‍, തോമസ് ഓത്തിക്കല്‍,ബാബു കളത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."