സി.എ.എ അനുകൂലികള്‍ക്ക് കുടിവെള്ളം നിഷേധിച്ചതായി വ്യാജപ്രചാരണം: കര്‍ണാടക ബി.ജെ.പി എം.പിയ്‌ക്കെതിരെ കുറ്റിപ്പുറം പൊലിസ് കേസെടുത്തു
മലപ്പുറം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന വ്യാജ പ്രചാരണവുമായി രംഗത്തെത്തിയ ബി.ജെ.പിയുടെ ചിക്മംഗളൂര്‍ എം.പി ശോഭ കരന്തലജെയ്‌ക്കെതിരെ കുറ്റിപ്പുറം പൊലിസ് കേസെടുത്തു.
153 എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമത്തിനാണ് പൊലിസ് കേസെടുത്തത്.
കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍ കോളനി നിവാസികള്‍ക്ക് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചെന്നാണ് സംഘ് പരിവാര്‍ വ്യാജ പ്രചരണം നടത്തിയിരുന്നത്.
Someone should approach the High Court immediately;and seek not only restoration of water supply but also damages. https://t.co/lcNkDWOI1s
— Meenakashi Lekhi (@M_Lekhi) January 23, 2020
പഞ്ചായത്തിലെ മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതിയുടെ ഫോട്ടോ വെച്ചാണ് വ്യാജ പ്രചാരണങ്ങള്‍ നടത്തിയിരുന്നത്. ശോഭ കരന്തലജെയുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ട്വിറ്റര്‍ പോസ്റ്റിനെതിരേ സുപ്രിം കോടതി വക്കീലും കുറ്റിപ്പുറം പൈങ്കണ്ണൂര്‍ സ്വദേശിയുമായ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍ ജില്ലാ പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."