HOME
DETAILS

ഇരുട്ടിലേക്ക് നയിക്കുന്നവരെ ഒറ്റപ്പെടുത്തണം: എം. മുകുന്ദന്‍

  
backup
January 10 2019 | 02:01 AM

%e0%b4%87%e0%b4%b0%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

മേപ്പയ്യൂര്‍: നാടിനെ ഇരുട്ടിലേക്ക് നയിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ അഭിപ്രായപെട്ടു. എല്ലാ മേഖലകളിലും മുന്‍നിരയില്‍ സ്ത്രീകള്‍ ഉണ്ട്. സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണ് ഭരണഘടന ഉറപ്പ്‌നല്‍കുന്നത്. സ്ത്രീക്ക് ആരാധനാസാതന്ത്ര്യം ഉറപ്പ് വരുത്തണം. മതത്തിന്റെയും ജാതിയുടെയും പേരില്‍ സമൂഹത്തെ വേര്‍പെടുത്താന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കണം.
പ്രതിരോധിക്കാന്‍ കഴിയാത്ത കാലത്ത് സമൂഹം പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി കായലാട് അനുസ്മരണ സമ്മേളനം മേപ്പയ്യൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ രാഘവന്‍ അധ്യക്ഷനായി. സുരേഷ് മേപ്പയൂരിന്റെ നാടകം കാവൂട്ട് പുസ്തകപ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
കെ.പി കായലാടിന്റെ സ്മരണക്കായി പുരോഗമന കലാസാഹിത്യസംഘം മേപ്പയൂര്‍ ഏര്‍പ്പെടുത്തിയ മൂന്നാമത് സാഹിത്യപുരസ്‌കാരം ഒരു വാലന്റൈന്‍സ് ഡേയുടെ ഓര്‍മയ്ക്ക് എന്ന ലഘു നാടകത്തിന്റെ രചയിതാവ് ജോഫിന്‍ മണിമലയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ സമര്‍പ്പിച്ചു. എം. മുകുന്ദനെ കെ.കെ രാഘവന്‍ പൊന്നാട അണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന മേപ്പയ്യൂറിന്റെ സ്‌നേഹാദരം കൈമാറി.
വി.ഇ.എം.യു.പി സ്‌കൂള്‍ മുഖം ചില്‍ഡ്രന്‍സ് തിയറ്റര്‍ അണിയിച്ചൊരുക്കിയ കെ.പി കായലാട് എഴുത്തും ജീവിതവും എന്ന ഡോക്യുമെന്ററിയും പ്രകാശനം ചെയ്തു. കന്‍മനശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് പേരാമ്പ്ര കാവൂട്ട് നാടകം പരിചയപ്പെടുത്തി.
വി.ഇ.എം.യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.കെ മുഹമ്മദ് ബഷീര്‍, സുരേഷ്‌മേപ്പയൂര്‍, ജോഫിന്‍മണിമല സംസാരിച്ചു. സി.പി അബൂബക്കര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡോടെ മികച്ച വിജയം കരസ്ഥമാക്കിയ ആര്‍ദ്ര, ഗംഗാലക്ഷ്മി, ദിലാര, കൗമുദി തുടങ്ങിയവര്‍ക്ക് അനുമോദനങ്ങള്‍ നല്‍കി. മേപ്പയൂര്‍ ബാലനും സംഘവും അവതരിപ്പിച്ച അമൃതഗീതികയും ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago