HOME
DETAILS

പാലച്ചുവട് പള്ളിയിലെ എ.പി വിഭാഗക്കാരുടെ അക്രമം: പ്രതിഷേധം ശക്തം

  
backup
January 10 2019 | 02:01 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e-%e0%b4%aa

പയ്യോളി: പാലച്ചുവട് സുന്നി ജമാ മസ്ജിദില്‍ എ.പി വിഭാഗക്കാര്‍ നടത്തിയ ആക്രമണത്തിനെതിരെ മഹല്ലുകളില്‍ പ്രതിഷേധം ശക്തമാകുന്നു. ഏഴിന് ഞായറാഴ്ച അസര്‍ നമസ്‌കാരത്തിന് എത്തിയവരെയാണ് മാരകായുധങ്ങളുമായി പള്ളിയില്‍ ഇരച്ച് കയറിയ എ.പി വിഭാഗക്കാര്‍ മര്‍ദ്ദിച്ചവശരാക്കിയത്.
മാരകമായി പരുക്കേറ്റ നാല് പേര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പരുക്കേറ്റവരെ സന്ദര്‍ശിച്ച് തിരിച്ച് വരികയായിരുന്ന സുന്നി ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി സി.എച്ച് അബ്ദു റഹ്മാന്‍, എക്‌സിക്യുട്ടീവ് അംഗം എ.കെ അഷറഫ് എന്നിവരെ പയ്യോളി പൊലിസ് അന്യായമായി തടങ്കലില്‍ വെക്കുകയും ഇവരുടെ പേരില്‍ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.
നിരപരാധികളായ മഹല്ല് ഭാരവാഹികള്‍ക്കെതിരേ ഭരണ സ്വാധീനമുപയോഗിച്ച് കേസെടുത്തെങ്കിലും ഇവര്‍ക്ക് പയ്യോളി മന്‍സീഫ് മജികോടതി ജാമ്യം അനുവദിച്ചിരുന്നു.1973 മുതല്‍ സമസ്തയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന മഹല്ല് കമ്മിറ്റിയില്‍ കുഴപ്പങ്ങളുണ്ടാക്കാനും മഹല്ലിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം പോലീസിനെ ഉപയോഗിച്ച് തടഞ്ഞതിലും പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയരുകയാണ്.
പാലച്ചുവട് പള്ളിയില്‍ എ.പി വിഭാഗക്കാര്‍ നടത്തിയ ആക്രമണത്തില്‍ ചരിച്ചല്‍ പള്ളി മഹല്ല് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് യു.സി അമ്മദ് ഹാജി അധ്യക്ഷനായി. നസീര്‍ പൊടിയാടി, കെ.എം റഫീഖ്, പാണ്ടികശാലയില്‍ അമ്മദ് ഹാജി, കെ.കെ റസാഖ്, പടന്നയില്‍ മുഹമ്മദലി, സി.എ അബൂബക്കര്‍ സംസാരിച്ചു.
പൊലിസിനെ ഉപയോഗിച്ച് പള്ളിയില്‍ നിസ്‌കാരത്തിനെത്തിയവരെ മര്‍ദിച്ചവശരാക്കിയ എ.പി വിഭാഗക്കാരുടെ നടപടിയില്‍ സമസ്ത തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പി.വി അബ്ദുറഹിമാന്‍ ഹൈത്തമി അധ്യക്ഷനായി. എം.പി അബദുല്ല, സി.എ നൗഷാദ്, യു.സി വാഹിദ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago