HOME
DETAILS

ഏപ്രില്‍ മൂന്നിന് റേഷന്‍ വ്യാപാരികള്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തും

  
backup
February 24 2017 | 19:02 PM

%e0%b4%8f%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d

കൊച്ചി: ഭക്ഷ്യഭദ്രതാ നിയമപ്രകാരം ലഭിക്കുന്ന റേഷന്‍ ഭക്ഷ്യധാന്യത്തിന്റെ വില ജൂലായ് ഒന്നു മുതല്‍ കൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയും സൗജന്യ റേഷന്‍ നിര്‍ത്തലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കവും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ മൂന്നിന് റേഷന്‍ വ്യാപാരികള്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.
ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് മൂന്നുരൂപ നിരക്കില്‍ അരിയും, രണ്ടുരൂപാ നിരക്കില്‍ ഗോതമ്പും മൂന്നു വര്‍ഷത്തേക്കു മാത്രമേ നല്‍കുകയുള്ളൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ 2013 ല്‍ പാസാക്കിയ നിയമത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. കാലാവധി കഴിഞ്ഞതിനാലാണ് 2017 ജൂലൈ മുതല്‍ വില കൂട്ടുമെന്ന് കേരളത്തിനു മുന്നറിയിപ്പു നല്‍കിയത്. കേന്ദ്രം ഭക്ഷ്യധാന്യ വില വര്‍ധിപ്പിച്ചാല്‍ കേരളം മൂന്നു രൂപയുടെ അരിക്ക് എട്ട് രൂപ 30 പൈസ നല്‍കേണ്ടിവരും. ഇതുമൂലം 2400 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടാകും. അതിനാല്‍ സൗജന്യ റേഷന്‍ നിര്‍ത്തലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. സംസ്ഥാന ബജറ്റില്‍ ഭക്ഷ്യസബ്‌സിഡിക്കായി കൂടുതല്‍ തുക മാറ്റി സൗജന്യറേഷന്‍ പദ്ധതി തുടരണമെന്ന് ബേബിച്ചന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേയുള്ള സമരത്തില്‍ ഇന്ത്യയിലെ അഞ്ചര ലക്ഷത്തോളം റേഷന്‍കടകളും അടച്ചിട്ട് പങ്കെടുക്കുമെന്ന് ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago