പിണറായി വിജയന് വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം. പി വീരേന്ദ്രകുമാര്‍ എം. പിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്നലെ ഉച്ചയ്ക്കുശേഷമാണ് വീരേന്ദ്രകുമാറിന്റെ കോഴിക്കോട് ചാലപ്പുറത്തെ വസതിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് വീരേന്ദ്രകുമാറിനെ കണ്ടത്. എന്നാല്‍ കൂടിക്കാഴ്ച സാധാരണയുള്ള സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമാണെന്നും വയനാട്ടില്‍വച്ച് കഴിഞ്ഞ ദിവസം കാണാന്‍ സാധിക്കാത്തതിലാണ് സന്ദര്‍ശനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജെ.ഡി.യു ഇടതുമുന്നണി വിട്ട ശേഷമുള്ള കൂടിക്കാഴ്ച രാഷ്ട്രീയലോകം പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഇതിന് മുന്‍പ് ഒരു പുസ്തക പ്രകാശന ചടങ്ങില്‍ ഇരുവരും വേദി പങ്കിട്ടിട്ടുണ്ടെങ്കിലും ഇടതു മുന്നണി വിട്ട ശേഷം വീരേന്ദ്രകുമാറിനെ പിണറായി കാണാനെത്തുന്നത് ആദ്യമായാണ്.
അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങളും ജയില്‍ അനുഭവങ്ങളും ഇരുവരും പങ്കുവച്ചു. തുടര്‍ന്ന് വീരേന്ദ്രകുമാറിന്റെ ആരോഗ്യ സ്ഥിതിയും മുഖ്യമന്ത്രി തിരക്കി. പതിനഞ്ചുമിനുട്ടോളം അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതിനുശേഷമാണ് മുഖ്യമന്ത്രി വീട്ടില്‍നിന്നുമിറങ്ങിയത്.
ജെ.ഡി.യു മുന്‍പ് എല്‍.ഡി.എഫ് വിടുമ്പോള്‍ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയന്. അനുനയ ചര്‍ച്ചകള്‍ക്കും പിണറായി അന്ന് മൂന്‍കൈ എടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."