HOME
DETAILS
MAL
സഊദിയിൽ ഓൺലൈൻ ടാക്സികളിൽ വിദേശികൾക്ക് വിലക്ക്
backup
January 24 2020 | 07:01 AM
റിയാദ്: സഊദിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി സർവീസുകളിൽ ജോലി ചെയ്യുന്നതിൽ നിന്നും വിദേശികൾക്ക് വിലക്ക്. ടൂറിസം കമ്മീഷനുമായി സഹകരിച്ച് പൊതു ഗതാഗത അതോറിറ്റി നടപ്പാക്കി വരുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. ഇതോടെ കരീം, ഊബർ, ഈസിടാക്സി, ജീനി തുടങ്ങിയ ഓൺലൈൻ ടാക്സികളിൽ ജോലി ചെയ്തു വന്നിരുന്ന വിദേശികൾക്കാണ് തിരിച്ചടിയായത്. പുതിയ പരിഷ്ക്കരണം സംബന്ധിച്ച് അധികൃതർ ടാക്സി കമ്പനികളെ അറിയിച്ചിട്ടുണ്ട്. പുതിയ തീരുമാനം ഇ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി വിദേശികൾക്ക് കനത്ത തിരിച്ചടിയാണ് നൽകുക. നിരവധി മലയാളികളും ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. പുതിയ തീരുമാനത്തോടെ ഇവരും അങ്കലാപ്പിലായിരിക്കുകയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."