അടുത്ത ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്ക് സഊദി ആതിഥ്യമരുളും
റിയാദ്: അടുത്ത ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്ക് സഊദി അറേബ്യ വേദിയാകും. സ്വിറ്റ്സർലാൻഡിലെ ദാവോസ് ലോക സാമ്പത്തിക ഫോറമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലോകനേതാക്കളുടെ സാന്നിധ്യം പ്രടകമാകുന്ന അഭിമാനകരമായ ലോക സാമ്പത്തിക ഫോറത്തിന് ആദ്യമായാണ് സഊദി അറേബ്യ വേദിയൊരുക്കുന്നത്. ഈ വർഷം ഏപ്രിലിൽ അഞ്ച്, ആറ് തിയ്യതികളിലായി അടുത്ത ലോക സാമ്പത്തിക ഫോറം സഊദിയിലായിരിക്കും അരങ്ങേറുകയെന്ന് ലോക സാമ്പത്തിക ഫോറം പ്രസിഡന്റ് ബോർഗ് ബ്രാൻഡെയാണ് ദാവോസ് സമ്മേളനത്തിൽ വ്യക്തമാക്കിയത്. നാലാമത്തെ വ്യാവസായിക വിപ്ലവത്തിൽ പ്രദേശത്തിന്റെ സ്ഥാനമെന്നതായിരിക്കും സഊദിയിൽ നടക്കുന്ന അടുത്ത ലോക സാമ്പത്തിക ഫോറത്തിന്റെ വിഷയം,
ധ്യേഷ്യയിൽ നേരത്തെ ഈജിപ്‌ത്, ജോർദാൻ, യു എ ഇ എന്നിവിടങ്ങളിലാണ് നേരത്തെ ഡബ്ള്യു എം എഫ് യോഗങ്ങൾക്ക് വേദിയായിരുന്നത്. ഇ വർഷം നവംബറിൽ ലോക നേതാക്കളുടെ ജി 20 യോഗം നടത്താൻ സഊദി അറേബ്യ തയ്യാറെടുക്കുന്നത് പരിഗണിച്ചാണ് ലോക സാമ്പത്തിക ഫോറം സഊദിയിലേക്ക് എത്തിക്കുന്നത്. നിലവിൽ ദാവോസിൽ നടക്കുന്ന ഫോറത്തിന് വെള്ളിയാഴ്ച്ച പരിസമാപ്‌തിയാകും. സാമ്പത്തികം, സാങ്കേതിക വിദ്യ, പരിസ്ഥിതി, സമൂഹം, വ്യവസായം, ജിയോ പൊളിറ്റിക്‌സ്, എന്നീ ആറു തലക്കെട്ടിലുള്ള ചർച്ചകളാണ് ദാവോസിൽ അരങ്ങേറുന്നത്. ഇത്തരം മേഖലകളിൽ നിന്നുള്ള 3000 ലധികം വിദഗ്ദ്ധരാണ് ദാവോസ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ ശക്തമായ സാന്നിധ്യമാണ് സഊദി അറേബ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."