വീര്‍പ്പുമുട്ടി താഴെഅങ്ങാടി
വടകര: അനധികൃത പാര്‍ക്കിങും റോഡ് കൈയേറിയുള്ള വ്യാപാരവും കാരണം താഴെഅങ്ങാടിയില്‍ ഗതാഗതം തടസപ്പെടുന്നു. പൊതുവെ വീതികുറഞ്ഞ റോഡുകളുള്ള അങ്ങാടിയിലൂടെയുള്ള യാത്ര ഇതോടെ നാട്ടുകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ദുരിതയാത്രയാവുകയാണ്.
എം.യു.എം സ്‌കൂളിലേക്ക് വരുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളെയും തണല്‍ അഗതി മന്ദിരത്തിലേക്കും ഡയാലിസിസ് സെന്ററിലേക്കും വരുന്ന രോഗികളെയും വാഹനക്കുരുക്ക് ഏറെ വലയ്ക്കുന്നുണ്ട്. വലിയവളപ്പ് പ്രദേശത്തുള്ളവരുടെ സ്ഥിതി അതിദയനീയമാണ്. കെ.എസ്.ആര്‍.ടി.സി ഡിപ്പോ വന്നതിനുശേഷം ഈ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൂടിയിട്ടുണ്ട്. വലിയവാഹനങ്ങള്‍ നടപ്പാതക്കു മുകളിലൂടെയാണ് കടന്നുപോകുന്നത്. ഇതുകാരണം ജനങ്ങള്‍ക്ക് വഴിനടക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണ്.
ജനവാസ കേന്ദ്രത്തിലുള്ള മരമില്ലില്‍നിന്നുള്ള പൊടികാരണം സമീപവാസികള്‍ക്ക് വീട് അടച്ചിട്ടു കഴിയേണ്ട അവസ്ഥയാണുള്ളത്. അധികാരികള്‍ക്ക് നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും ഒരു പരിഹാരവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസവും പ്രദേശത്തെ ജനങ്ങള്‍ നഗരസഭ അധികാരികള്‍ക്ക് പ്രശ്‌നപരിഹാരത്തിനായി നിവേദനം നല്‍കിയട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."