സഊദിയിൽ കൊറോണ വൈറസ് ബാധയില്ലെന്ന് രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്രം
റിയാദ്: സഊദിയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സഊദി രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്രം വ്യക്തമാക്കി. വ്യാഴാഴ്ച്ച ട്വിറ്റർ വഴിയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്. സഊദി അറേബ്യയിൽ കൊറോണ വൈറസ് (2019-nCoV) കേസുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.കേന്ദ്രം ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി. അതേസമയം, രാജ്യത്തെത്തുന്ന ചൈനീസ് യാത്രക്കാരെ നിരീക്ഷണ വിധേയമാക്കുമെന്നു സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പൊതു മാർക്കറ്റുകൾ, ചത്തതോ ജീവനുള്ളതോ ആയ മൃഗങ്ങളുമായുളള ഇടപെടെലുകൾ, മൃഗങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഉപയോഗം എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. വൈറസ് പടരുന്ന കാരണങ്ങളെ കുറിച്ച് കുറിച്ച് ലോകാരോഗ്യ സംഘടനയുമായി ആശയവിനിമയം നടത്തി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. വ്യക്തികൾക്കിടിയിൽ പെട്ടെന്ന് പടരാൻ സാധ്യതയുള്ളതിനാൽ അന്താരാഷ്ട്ര വിമാനയാത്രയിലൂടെ വൈറസ് പടരുന്നതിനെ കുറിച്ച് ആശങ്ക ഉയർത്തുന്നതായും മന്ത്രാലയം അറിയിച്ചു.
അതേസമയം, സഊദിയിൽ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിലെ കൊറോണ വൈറസല്ലെന്ന് സയന്റിഫിക് റീജണല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി സ്ഥിരീകരിച്ചു. മലയാളി നഴ്‌സിന്റെ നില നിലാവിൽ തൃപ്തികരമാണെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."