HOME
DETAILS
MAL
വെള്ളൂരിനെ ദുഃഖത്തിലാക്കി കുഞ്ഞാലിക്കയുടെ വിയോഗം
backup
February 24 2017 | 23:02 PM
എടച്ചേരി: വെള്ളൂരിലെ പൗരപ്രമുഖന്‍ കുനിയില്‍ കുഞ്ഞാലിക്കയുടെ വിയോഗത്തോടെ നാടിന് നഷ്ടപ്പെട്ടത് നാട്ടുകാരുടെ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ച ജനസമ്മതനായ മധ്യസ്ഥനെ. മത, സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന കുഞ്ഞാലിക്ക കഴിഞ്ഞദിവസമാണ് മരണപ്പെട്ടത്.
ഏത് കാര്യത്തിലും ഉറച്ച തീരുമാനമെടുക്കുന്ന കുഞ്ഞാലിക്കയുടെ വാക്കുകള്‍ എല്ലാ മധ്യസ്ഥ വേദികളിലും അന്തിമമായിരുന്നു.
ജാതി മത ഭേദമന്യേ നാട്ടുകാരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് തീര്‍പ്പ് കല്പിക്കാന് അദ്ദേഹത്തിനായിരുന്നു. സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ നടന്ന അനുശോചന യോഗത്തില്‍ ടി.പി ഇബ്രാഹീം, വിജയന് മാസ്റ്റര്‍, എം.പി മൂസഹാജി, വാര്‍ഡ് അംഗം സനീഷ് കിഴക്കയില്‍, എം.കെ ഇസ്മാഈല്‍ മാസ്റ്റര്‍, കെ.കെ അഷ്റഫ് മുത്തുതങ്ങള്‍, മഹ്മൂദ് എന്‍.കെ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."