സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ കത്തോലിക്ക സഭ മുഖപത്രം
കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളക്കലിെനതിരായ സിസ്റ്റര്‍മാരുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ കത്തോലിക്ക സഭാ മുഖപത്രത്തില്‍ വിമര്‍ശനം. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കന്യാസ്ത്രീ സഭയെ അപഹസിച്ചെന്ന ദീപികയിലെ ലേഖനത്തില്‍ ആരോപിക്കുന്നു.
കന്യാസ്ത്രീ സമരത്തില്‍ പങ്കെടുക്കുകയും ചുരിദാര്‍ ധരിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമാണ്. പൊതുസമൂഹത്തിന് മുന്നില്‍ കന്യാസ്ത്രീ സമൂഹത്തെ വീണ്ടും അപഹാസ്യ വിഷയമാക്കിയെന്നും സിസ്റ്ററിന്റെ പേര് പരാമര്‍ശിക്കാതെയുള്ള 'കത്തോലിക്കാ സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോള്‍' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
മദറിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ എന്നത് ആരോപിക്കുന്നതല്ലെന്നും അത് കുറ്റം തന്നെയാണെന്നും ലേഖനത്തില്‍ ഉറപ്പിച്ചു പറയുന്നു. ഇവ അക്കമിട്ട് നിരത്തുകയും ചെന്നു ലേഖനത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."