ടി.പി സെന്‍കുമാര്‍ അവധി നീട്ടി
തിരുവനന്തപുരം: പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് മേധാവി ഡി.ജി.പി ടി.പി സെന്‍കുമാര്‍ അവധി നീട്ടി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് മേധാവിയായി ചുമതല ഏറ്റെടുക്കാതെ മൂന്നു ദിവസത്തെ അവധിയില്‍ സെന്‍കുമാര്‍ ആദ്യം പോയിരുന്നു.
തുടര്‍ന്ന് 10 ദിവസം കൂടി അവധി നീട്ടിയ സെന്‍കുമാര്‍ ഒരുമാസത്തെ അവധിയില്‍ പ്രവേശിച്ചു. ഇടതുമുന്നണി മന്ത്രിസഭ അധികാരമേറ്റ് തെട്ടടുത്ത ദിവസം സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബഹ്റയെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി നിയമിച്ചത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
പുതിയ പദവി ഏറ്റെടുക്കാതെ സ്ഥാനമാറ്റത്തിനെതിരേ സെന്‍ട്രല്‍ അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ട്രൈബ്യുണല്‍ കേസ് പരിഗണിക്കുന്നത് ഈമാസം 24ലേക്ക് മാറ്റിയിരുന്നു. ട്രൈബ്യൂണല്‍ വിധി അനുകൂലമാകുമെന്നു പ്രതിക്ഷിക്കുന്ന സെന്‍കുമാര്‍ സര്‍ക്കാരുമായി നിയമപോരാട്ടം തുടരാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."