HOME
DETAILS

ജീവിതം തരാന്‍ മടിക്കുന്നത് ചോദിച്ചു വാങ്ങി കൃഷ്ണകുമാര്‍ യാത്ര തുടരുകയാണ്

  
backup
January 10 2019 | 04:01 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%a4%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

ചവറ: സ്റ്റീഫന്‍ ഹോക്കിങിനെ സ്‌നേഹിക്കുന്ന പി.എസ് കൃഷ്ണകുമാറിനോട് ജീവിതം തരാന്‍ മടിക്കുന്നതൊക്കെയും ജീവിതത്തോട് ചോദിച്ച് വാങ്ങുകയാണ് ഈ ചെറുപ്പക്കാരന്‍. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിക്കും (ചലനശേഷി നിയന്ത്രിക്കുന്ന പേശികളുടെ ശക്തിയെ ഇല്ലാതാക്കുന്ന രോഗം) തന്നെ തളച്ചിടാന്‍ കഴിയില്ലെന്ന് കാണിച്ച് തരുന്ന കൃഷ്ണകുമാര്‍(31) ധാരാളം യാത്രകള്‍ ചെയ്യുകയും നവമാധ്യമങ്ങളിലൂടെ ആശയം ചര്‍ച്ച ചെയ്യുകുയും ചെയ്ത് വിലപ്പെട്ട സൗഹൃദങ്ങള്‍ക്ക് ഉടമയാകുകയാണ് കുട്ടൂസ്.
ചവറ മുകുന്ദപരം പട്ടത്താനം ദേവിക വീട്ടിലെ പരേതനായ പ്രസന്നന്‍പിള്ളയുടെയും ശ്രീലതയുടെയും മകന്‍ ഇവര്‍ക്ക് ഒരഭിമാനമാണ്.
ജനിച്ച നാള്‍ മുതല്‍ തന്നെ ശരീരത്തിന് ചലന ശേഷി നഷ്ടപ്പെട്ട കൃഷ്ണകുമാര്‍ തളരാതെ ജവീതത്തോട് എല്ലാം ചോദിച്ച് വാങ്ങുകയായിരുന്നു. കണ്ണുകളും നാവും മാത്രമേ സ്വന്തം ഇഷ്ട പ്രകാരം ഇദ്ദേഹത്തിന് ചലിപ്പിക്കാന്‍ സാധിക്കു. ഇന്ന് ചവറയുടെ അഭിമാനമായി മാറിയരിക്കുകയാണ് പി.എസ് കൃഷ്ണകുമാര്‍. സാമൂഹിക സേവന രംഗത്ത് മികവിനുള്ള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് നേടി ഒരു രോഗത്തിനും തന്നെ തളച്ചിടാന്‍ കഴിയില്ലെന്ന് തെളിയിച്ചു. അതോടൊപ്പം ഈ ഭിന്നശേഷിക്കാരന്‍ തന്നെപ്പോലെ രോഗം ബാധിച്ചവര്‍ എന്നിവര്‍ക്ക് ബോധവല്‍കരണ ക്ലാസും എടുക്കുന്നു. കൃഷ്ണകുമാര്‍ തന്നെ രൂപകല്‍പ്പന ചെയ്ത കാറിലാണ് യാത്ര എന്നതും ഈ ചെറുപ്പക്കാരന്റെ ദൃഡ നിശ്ചയത്തെയാണ് കാണിക്കുന്നത്. വിധി ഒരുക്കി വച്ച ജീവിതത്തെ പഴിക്കാതെ ഏത് പ്രതികൂല സാഹചര്യങ്ങളിലും എങ്ങനെ ജീവിക്കണമെന്ന് കാണിച്ച് തരുന്ന ഒരു മാതൃക കൂടിയാണ് യുവാവ്.നാനൂറിലധികം അംഗങ്ങളുള്ള മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോഫി (മൈന്‍ഡ് ) എന്ന സംഘടനയുടെ ഉപാധ്യക്ഷന്‍ കൂടിയാണ് കൃഷ്ണകുമാര്‍. അച്ഛനോടൊപ്പം അപകടത്തില്‍ മരിച്ച അനുജത്തി ദേവികയ്ക്കും ഇതേ രോഗമായിരുന്നു. മക്കളെ പുറം ലോകം കാണിക്കാതെ വളര്‍ത്താതെ വിശാലമായ ലോകം ഇവര്‍ക്കായി തുറന്ന് കൊടുത്ത രക്ഷിതാക്കളാണ് തന്റെ കാണപ്പെട്ട ദൈവങ്ങളെന്ന് കൃഷ്ണകുമാര്‍ പറയുന്നു. അന്നത്തെ അപകടത്തില്‍ തലനാരിഴക്കാണ് കൃഷ്ണകുമാറും അമ്മയും രക്ഷപെട്ടത്. കൃഷ്ണകുമാറിന്റെ എന്താവശ്യത്തിനും അമ്മയും കൂടെ കുറെ നല്ല സുഹൃത്തുക്കളും ഒത്തുചേരുമ്പോള്‍ തന്നെപ്പോലുള്ളവര്‍ക്കും മറ്റുളളവര്‍ക്കും ബോധവല്‍കരണ ക്ലാസ് എടുത്ത് സന്തോഷത്തോടെ എങ്ങനെ ജീവിക്കണമെന്ന് കാണിച്ച് തരുകയാണ് കൃഷ്ണകുമാര്‍.9539744797 എന്ന നമ്പരില്‍ വിളിച്ചാല്‍ ഒരു ചെറുചിരിയുമായി തന്റെ ചക്രക്കസേരയില്‍ പ്രത്യാശയുടെ ശബ്ദവുമായി കൃഷ്ണകുമാര്‍ മറുതലക്കല്‍ നമ്മളില്‍ നിറസാന്നിധ്യമായി ഉണ്ടാകും. ശാരീരിക വിഷമതകള്‍ ഉള്ളവര്‍ക്ക് വീല്‍സ് ഓണ്‍ വീല്‍ എന്ന പേരില്‍ കാറുകള്‍ സ്വന്തമായി പരിഷ്‌കരിക്കുന്ന ഒരു കമ്പനി എന്നതാണ് ഇദ്ദേഹത്തിന്റെ സ്വപ്നം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago