മദീന പാഷന് ആവേശോജ്വല തുടക്കം
നാദാപുരം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം മദീനപാഷന് നാദാപുരത്ത് ആവേശോജ്വല തുടക്കം. പ്രത്യേകം സജ്ജമാക്കിയ ഹുദൈബിയ്യ നഗരിയില്‍ വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തീവ്രവാദം ഇസ്‌ലാമിക വിരുദ്ധമാണെന്നും പ്രവാചക പാത പിന്തുടരുന്നവര്‍ക്ക് തീവ്രവാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. സയണിസ്റ്റ് ശക്തികളുടെ പ്രേരണയാല്‍ തീവ്രവാദത്തിന്റെ ഉത്തരാവാദിത്വം ഇസ്‌ലാമിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാറക്കല്‍ അബ്ദുല്ല എം.എല്‍.എ മുഖ്യാതിഥിയായി. സ്വാഗത സംഘം ചെയര്‍മാന്‍ ടി.പി.സി തങ്ങള്‍ അധ്യക്ഷനായി. അബൂബക്കര്‍ ഫൈസി മലയമ്മ, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, സി.എച് മഹമൂദ് സഅദി, സയ്യിദ് മുബഷിര്‍ ജമലുല്ലൈലി, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, നൂറുദ്ധീന്‍ ഫൈസി മുണ്ടണ്ടുപാറ, ആര്‍.വി കുട്ടിഹസന്‍ദാരിമി, എസ്.പി.എം തങ്ങള്‍, ബഷീര്‍ ഫൈസി ചീക്കോന്ന്, പി.പി അഷ്‌റഫ് മൗലവി, കെ.എ പൊറോറ, സിദ്ദീഖ് വെള്ളിയോട്, ടി.ടി.കെ ഖാദര്‍ഹാജി, എന്‍.കെ ജമാല്‍ ഹാജി, അസീസ് ഫൈസി കുയ്‌തേരി, സൂപ്പി നരിക്കാട്ടേരി, അഹ്മദ് പുന്നക്കല്‍, അലി വാണിമേല്‍, മുഹമ്മദ് പടിഞ്ഞാറത്തറ, കുട്ടോത്ത് മൂസ ഹാജി സംസാരിച്ചു.സൈബര്‍ വിങ് പുറത്തിറക്കിയ സമ്മേളന ഇ- പതിപ്പിന്റെ പ്രകാശനം ചടങ്ങില്‍വച്ചു അഹ്മദ് പുന്നക്കല്‍ നിര്‍വഹിച്ചു. ത്വലബാ വിങ് ഒരുക്കിയ ബുക്‌ഫെയര്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സൂപ്പി നരിക്കാട്ടേരിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."