എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ആര്.എസ്.എസ് ആക്രമണം
കരുനാഗപ്പള്ളി: എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആര്.എസ്.എസ് അക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് വീടുകള്‍ക്ക് നേരെ ആക്രമണം നടന്നത്. എസ്.എഫ്.ഐ കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കോട്ടയ്ക്കുപുറം കൃഷ്ണഗിരിയില്‍ അജീഷ്, ക്യൂഎസ് എസ് സാഗര്‍ മാതാ സുനാമി ടൗണ്‍ഷിപ്പിലെ കടവില്‍, അഫിന് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി 11.45 ഓടെ ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളിലൂടെ തെളിഞ്ഞു. ഇരു വീടുകളുടെയും ജനലുകള്‍ സംഘം അടിച്ചു തകര്‍ത്തു. ശബ്ദംകേട്ട് വീട്ടുകാരും പരിസരവാസികളും ഉണര്‍ന്നതോടെ അക്രമിസംഘം ഓടി രക്ഷപെടുകയായിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തിനെ തുടര്‍ന്ന് കുലശേഖരപുരത്ത് ആര്.എസ്.എസ്-ബി.ജെ.പി സംഘം വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചു വിട്ടിരുന്നു. രണ്ട് ബൈക്കുകള്‍ കത്തിക്കുകയും നിരവധി ബൈക്കുകള്‍ തകര്‍ക്കുകയും സി.പി.എമ്മിന്റെ സി.പി ഉണ്ണി സ്മാരക വെയ്റ്റിങ് ഷെഡ് ഉള്‍പ്പെടെയുള്ളവ ആക്രമിക്കുകയും ചെയ്തിരുന്നു. വീണ്ടും പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള പരിശ്രമമാണ് ആര്.എസ്.എസ് നടത്തുന്നതെന്ന് സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ പിടികൂടുമെന്നും എ.സി.പി വിദ്യാധരന് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു ബൈക്കും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."