HOME
DETAILS

കരിമണല്‍ ഖനനം മൂലം തീരദേശം ഇല്ലാതാകുന്നു; സേവ് ആലപ്പാട്

  
backup
January 10 2019 | 04:01 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%96%e0%b4%a8%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%82%e0%b4%b2%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87

എം.എ.വാഹിദ്


കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് ഗ്രാമപഞ്ചായത്ത് എന്ന പ്രദേശം 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. ആയിരുന്നത് ഇപ്പോള്‍ അനധികൃത കരിമണല്‍ ഖനനം മൂലം ഇപ്പോള്‍ 7.6 ചതുരശ്ര കി.മീ. ആയി ചുരുങ്ങി.
പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കെ.ആര്‍.ഇ കമ്പനി നടത്തുന്ന കരിമണല്‍ ഖനനം മൂലം ഒരു തീരദേശ പ്രദേശമാകെ ഇല്ലാതാകുന്നു. ഏകദേശം ഇരുപതിനായിരം ഏക്കര്‍ ഭൂമിയാണ് കടലായി മാറിയിരിക്കുന്നത്.
ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ തെക്കേയറ്റത്ത് തീരസംരക്ഷണ നിയമം പോലും പാലിക്കാതെ യന്ത്രങ്ങള്‍ ഉപയോഗിച്ച് കരിമണല്‍ കുഴിച്ചെടുക്കുമ്പോള്‍ പഞ്ചായത്തിന്റെ മുഴുവന്‍ കടല്‍ത്തീരവും ആലപ്പുഴ ജില്ലയിലെ ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരവും കടലാക്രമണത്തില്‍ ഇല്ലാതകും.
പ്രദേശത്തുണ്ടായിരുന്ന മൂന്ന് കൃഷിവരെ ഇറക്കിയിരുന്ന മൂക്കുംപ്പുഴ പാടവും പനക്കടപ്പാടങ്ങളും ശരിക്ക് കായ്ഫലമുണ്ടായിരുന്ന കേരവൃക്ഷങ്ങളും തീരദേശത്ത് നിന്നും ഇല്ലാതായി. പ്രദേശത്തെ മത്സ്യ ബന്ധനം പോലും ബുദ്ധിമുട്ടിലാണ്. ഭൂ സ്വത്തുക്കള്‍ കടലാസില്‍ മാത്രമായി. ഓരോ സര്‍വേ കഴിയുമ്പോഴും റവന്യു റിക്കോര്‍ഡില്‍ നിന്നും അവ നീക്കം ചെയ്യപ്പെടുന്നുണ്ട്. കരിമണല്‍ ഖനനത്തിന്റെ നേര്‍സാക്ഷിയായി പൊന്‍മന എന്ന ഗ്രാമം തകര്‍ന്നടിഞ്ഞു കിടക്കുകയാണ്.
ആലപ്പാട് പഞ്ചായത്തിലെ അവശേഷിക്കുന്ന കരയില്‍ ഇപ്പോഴും ഖനനം നടക്കുകയാണ്. ഖനനം നടത്തിയ പ്രദേശങ്ങള്‍ പൂര്‍വസ്തിഥിയിലാക്കാതെ ഓരോ മേഖലയും തകര്‍ന്നു കഴിയുമ്പോള്‍ തൊട്ടടുത്ത പ്രദേശത്ത് ഖനനം വ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. കമ്പിനികളില്‍ നിന്നും പുറം തള്ളുന്ന രാസമാലിന്യങ്ങളാകട്ടെ കടലിലേക്ക് ഒഴുകി ആവാസവ്യവസ്ഥയേയും മത്സ്യസമ്പത്തിനേയും നശിപ്പിക്കുന്നു. കടലാമ ഉള്‍പ്പെടെയുള്ള നിരവധി ജീവിവര്‍ഗങ്ങളുടെ പ്രജന മേഖല കൂടി ഖനം മൂലം തകര്‍ന്നു. ദീര്‍ഘകാലമായി വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദമില്ലാതെയും പൊതുജനാഭിപ്രായം മാനിക്കാതെയുമാണ് ഈ പൊതുമേഖലാ സ്ഥാപനം ഖനനം നടത്തുന്നത്.
ആലപ്പാട് പഞ്ചായത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കി ചില സ്ഥലങ്ങളില്‍ കടലും കായലും തമ്മിലുള്ള അകലം 20 മീറ്ററിലും താഴെ മാത്രമായി മാറിക്കഴിഞ്ഞു.
കായലിന്റെയും കടലിന്റെയും ഇടയില്‍ ഒരു വരമ്പുപോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ബഫര്‍ സോണാണ്. ഈ മണല്‍ ബണ്ട് തകര്‍ന്നു കഴിഞ്ഞാല്‍ കടല്‍വെള്ളം കയറി ആലപ്പാട് മാത്രമല്ല അടുത്ത പ്രദേശമായ കരുനാഗപ്പള്ളി താലൂക്ക്, ശാസ്താംകോട്ട തടാകം,അപ്പര്‍കുട്ടനാട് , മധ്യതിരുവിതാംകൂര്‍ മൊത്തമായി കടല്‍ വിഴുങ്ങി കേരളം മറ്റൊരു മഹാദുരന്തത്തിലോട്ട് കടക്കും.
30 കി.മീ. ദൂരം വരുന്ന തീരദേശ മണല്‍ബണ്ട് സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. കേരളത്തിന്റെ സൈന്യം എന്നവകാശപ്പെടുന്ന മത്സ്യതൊഴിലാളികളെ രക്ഷിക്കണമെങ്കില്‍ കരിമണല്‍ ഖനനം സംപൂര്‍ണമായി അവസാനിപ്പിച്ചേ മതിയാകു എന്നാണ് ഉയരുന്ന മുറവിളി. 2004ല്‍ ഉണ്ടായസുനാമി ഏറ്റവും നാശം വിതച്ചത് ആലപ്പാട് അടങ്ങുന്ന തീരത്തെയായിരുന്നു. ഇനി അവിടെ ഒരു ദുരന്തം വിതക്കാന്‍ സാധാരണയിലും കുറച്ചു ശക്തി കൂടിയ ഒരു തിരമാലക്ക് കഴിയും.

സി.ആര്‍ നീലകണ്ഠന്‍ ആലപ്പാട്  ഖനന മേഖല സന്ദര്‍ശിച്ചു

ആലപ്പാട്: കേരളപ്പിറവി ദിനത്തില്‍ ആലപ്പാട് വില്ലേജ് ഓഫിസ് പരിസരത്ത് കരിമണല്‍ ഖനന വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച റിലേ നിരാഹാര സമരം എഴുപതാം ദിവസം കടക്കുമ്പോള്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു പരിസ്ഥിതിപ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ സി.ആര്‍ നീലകണ്ഠന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സമരപന്തലില്‍ എത്തി നിരാഹാരം അനുഷ്ഠിക്കുന്ന ചെല്ലക്കുട്ടന്‍, അലന്‍ ടോമി എന്നിവരെ സന്ദര്‍ശിച്ചു.
പാരിസ്ഥിതിക വിഷയങ്ങളെ നിസാരമായി കാണുന്നതിന്റെ അന്തരഫലമാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നതെന്ന് നീലകണ്ഠന്‍ പറഞ്ഞു. ഇതൊരു വംശഹത്യയാണ്. ഒരു പ്രദേശം, ഒരു നാടിന്റെ സംസ്‌കാരം, വിദ്യാഭ്യാസം, മേല്‍വിലാസങ്ങള്‍ എല്ലാം ഇല്ലായ്മ ചെയ്യപ്പെടുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിനു മൗനാനുവാദം നല്‍കുമ്പോള്‍ നാം നോക്കി നില്ക്കാന്‍ പാടില്ല.
ആലപ്പാട് ഇല്ലാതായാല്‍ അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരുന്നത് ഇവിടത്തെ ജനത മാത്രമല്ല സമീപപ്രദേശവും അവിടത്തെ ജീവിതങ്ങള്‍ കൂടി ആണെന്നും അവരുടെ ജീവിതങ്ങള്‍ കടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ കെ ചന്ദ്രദാസ് കണ്‍വീനര്‍മാരായ ആര്‍ ഗിരീഷ്, കാര്‍ത്തിക് ശശി,വാര്‍ഡ് മെംബര്‍ സിബി ബോണി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ രാജപ്രീയന്‍, ഷാജിത് ചന്ദ്രന്‍ സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago
No Image

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago
No Image

പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതും; വിദേശ സഞ്ചാരി ഓടയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago