സമരങ്ങള്‍ ക്യാമ്പസിനു പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി അലിഗഢ് വിദ്യാര്‍ത്ഥികള്‍
അലിഗഢ്: ഒരു മാസത്തോളമായി അലിഗഢ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള സമരത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിന്റെ മറ്റു ഭാഗങ്ങളിലെ ജനങ്ങളെകൂടി ഈ വിഷയത്തില്‍ ബോധവല്‍ക്കരിക്കാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ മുന്നിട്ടിറങ്ങുന്നു. 'wake up india' എന്ന പേരില്‍ ജനുവരി 26 ന് തുടക്കം കുറിക്കുന്ന ക്യാമ്പയിനിലൂടെ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും NRC, NPR എന്നിവയെ കുറിച്ചും അലിഗഢ് ജില്ലയിലെ അഞ്ച് ലക്ഷത്തോളം പേരെ നേരിട്ട് ബോധവല്‍ക്കരിക്കാനും പോസ്റ്ററുകളിലൂടെയും ബുക്ക്‌ലെറ്റുകളിലൂടെയും വീഡിയോകളിലൂടെയുമായി 30 ലക്ഷത്തോളം പേരിലേക്ക് ഈ നിയമങ്ങളുടെ വിപത്തുകളെ കുറിച്ച് അറിയിച്ച് കൊടുക്കാനുമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് സല്‍മാന്‍ ഇംതിയാസ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
അതോടൊപ്പം തന്നെ രാജ്യം ഇന്ന് നേരിടുന്ന തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, കര്‍ഷകാത്മഹത്യ, സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍, വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍, അഴിമതി എന്നിവയെല്ലാം ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ അവര്‍ മറച്ചു പിടിക്കുകയാണെന്നും ജനങ്ങളോട് വിശദീകരിക്കുമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചു.
ഡിസംബര്‍15ന് പോലീസ് ക്യാമ്പസ്സിലേക്ക് വി.സിയുടെ അനുവാദത്തോടെ അതിക്രമിച്ച് കയറുകയും സി.എ.എ വിരുദ്ധ സമരം നയിക്കുന്ന വിദ്യാര്‍ഥികളെ ക്രൂരമായി നേരിടുകയും ചെയ്തിരുന്നു. ഇതില്‍ വി.സി യുടെയും രജിസ്ട്രാറുടെയും രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പരീക്ഷയും ക്ലാസ്സും മുടക്കി സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."