HOME
DETAILS

ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; ഒരാള്‍ പിടിയില്‍

  
backup
January 10 2019 | 05:01 AM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%a4

തലപ്പുഴ: തവിഞ്ഞാല്‍ സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന പി.എം അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തു.
ബാങ്കിലെ ക്ലാര്‍ക്ക് വെണ്‍മണി കുറ്റിമാക്കല്‍ സുനീഷ് (40) നെയാണ് ബുധനാഴ്ച തലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. അതേസമയം അനില്‍കുമാറിന്റെ മരണത്തില്‍ പ്രധാനമായും ആരോപണ വിധേയനായ ബാങ്ക് മുന്‍ പ്രസിഡന്റ് പി. വാസുവിന് ഹൈക്കോടതിയില്‍ നിന്ന് ബുധനാഴ്ച മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. ബാങ്ക് സെക്രട്ടറി പി.കെ നസീമയും മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇരുവരെയും പ്രതിചേര്‍ത്ത് ആത്മഹത്യാ പ്രേരണാകുറ്റത്തിന് നേരത്തെ തന്നെ പൊലിസ് കേസെടുത്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ സുനീഷിനെതിരെ പൊലിസ് മുമ്പ് കേസെടുത്തിരുന്നില്ല.അതുകൊണ്ട് തന്നെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നില്ല. സി.പി.എം പ്രവര്‍ത്തകനും ബാങ്ക് ജീവനക്കാരനുമായിരുന്ന അനില്‍കുമാറിന്റെ ആത്മഹത്യ ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചിരുന്നത്. സ്വന്തം രക്തം പതിച്ച് ആത്മഹത്യക്ക് ഉത്തരവാദികളായവര്‍ക്കെതിരേ കത്തെഴുതി വച്ചാണ് അനില്‍കുമാര്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ബാങ്ക് പ്രസിഡന്റായിരുന്ന പി. വാസു, സെക്രട്ടറി പി.കെ നസീമ, ക്ലാര്‍ക്ക് സുനീഷ് എന്നിവരുടെ പേരുകളാണ് കത്തുകളിലുണ്ടായിരുന്നത്. പിന്നീട് വലിയ രീതിയില്‍ പ്രതിഷേധങ്ങളുണ്ടായി. ബാങ്ക് പ്രസിഡന്റായിരുന്ന പി. വാസുവിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കാന്‍ സി.പി.എം നേതൃത്വം തീരുമാനിച്ചിരുന്നു. ഇതോടെ ഇദ്ദേഹം ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്നുംരാജി വെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണ വിധേയരായവര്‍ക്കെതിരേ പൊലിസ് നടപടി വൈകിയതോടെ നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. ആത്മഹത്യക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് രണ്ട് ദിവസം മുമ്പ് അനില്‍കുമാറിന്റെ ഭാര്യ ബിന്ദു വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇതോടെയാണ് പൊലിസ് അറസ്റ്റ് നടപടികള്‍ വേഗത്തിലാക്കിയത്.മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ സുനീഷിനെ റിമാന്‍ഡ് ചെയ്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ഇയാളെ മാനന്തവാടി ജില്ലാ ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago