HOME
DETAILS

പട്ടിണിക്കിട്ടു കൊല്ലാന്‍ ശ്രമിക്കുന്നു, മഠത്തിനെതിരേ ഗുരുതര ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര

  
backup
January 25 2020 | 04:01 AM

sister-lucy-kalappura-against-sabha-issue

കല്‍പ്പറ്റ: സന്യാസിനി സഭക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന്റെ പേരില്‍ പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയെ പട്ടിണിക്കിടുകയാണെന്ന് ആരോപണം. സിസ്റ്റര്‍ ലൂസി തന്നെയാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഇവര്‍ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ പോലും തള്ളിയിരുന്നു. ഇതിനുശേഷം സഭക്കകത്തെ സ്‌ഫോടനാത്മകമായ വിവരങ്ങള്‍ തുറന്നു പറഞ്ഞ് അവര്‍ ആത്മകഥയും എഴുതിയിരുന്നു. ഇതും സഭയിലുള്ളവരെ ചൊടിപ്പിച്ചിട്ടുണ്ട്. സിസ്റ്റര്‍ ലൂസി താമസിക്കുന്ന മഠത്തിലുള്ളവര്‍ ഭക്ഷണം പോലും നല്‍കാറില്ലെന്നും ഇതുമലം താന്‍ പട്ടിണിയിലാണെന്നുമാണ് സിസ്റ്ററുടെ ആരോപണം. പൊലിസും സഭക്കൊപ്പമാണ്. പലതരത്തിലും മഠത്തിലുള്ളവര്‍ പീഡിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയാണ്.


എന്ത് വന്നാലും മഠം വിട്ട് താന്‍ പുറത്തേക്ക് ഇറങ്ങില്ലെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ഫോണ്‍കോളില്‍ പോലും തനിക്ക് പറയാനുള്ളതെന്തെന്ന് കേള്‍ക്കാന്‍ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ തന്നെയാണ് അവര്‍ മഠത്തില്‍ തുടരുന്നത്.

നേരത്തേയും സിസ്റ്റര്‍ ലൂസിക്കെതിരായി നിരവധി ആരോപണങ്ങളാണ് സന്യാസിനി സഭ ഉയര്‍ത്തിയിരുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരയ്ക്ക് നീതി തേടി കൊച്ചിയില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് അഭിപ്രായം തുറന്നു പറഞ്ഞ ശേഷമാണ് ഇവര്‍ക്കെതിരെ കടന്നാക്രമണം ശക്തമായത്. 'സ്നേഹമഴയില്‍' എന്ന പുസ്തകമെഴുതുക കൂടി ചെയ്തതോടെ, സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കിയതായി സഭ ഉത്തരവ് പുറപ്പെടുവിച്ചു.
11 കാരണങ്ങളായിരുന്നു സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളാനായി കത്തില്‍ അക്കമിട്ട് നിരത്തിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago