HOME
DETAILS
MAL
ഡബ്ല്യു.എം.ഒയുടെ തണലില്‍ ശോഭന ഇനി ജയനു സ്വന്തം
backup
January 10 2019 | 05:01 AM
മുട്ടില്‍: വിവാഹ സംഗമങ്ങളിലൂടെ സഹോദര സമുദായങ്ങളുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് ചിറക് നല്കി മതമൈത്രിയുടെ വേറിട്ട മാതൃക സൃഷ്ടിച്ച ഡബ്ല്യു.എം.ഒയില്‍ നിന്നും ഒരാള്‍കൂടി സുമംഗലിയായി. പിതാവിന്റെ സംരക്ഷണത്തണല്‍ നഷ്ടപ്പെട്ട ചീരാല്‍ പുത്തന്‍കുന്ന് സ്വദേശിനിയായ ശോഭനയാണ് ഡബ്ല്യു.എം.ഒയുടെ തണലില്‍ കഴിഞ്ഞ ദിവസം വിവാഹ ജീവിതത്തിലേക്ക് നടന്നുകയറിയത്. കണ്ണൂര്‍ തൃപ്രങ്ങോട്ടൂര്‍ സ്വദേശി ജയനാണ് ശോഭനയെ വരിച്ചത്. മീനങ്ങാടി വിഷ്ണു ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഡബ്ല്യു.എം.ഒ അങ്കണത്തില്‍ വിവാഹ സല്‍ക്കാരവും നടന്നു. ബന്ധുക്കളും ഡബ്ല്യു.എം.ഒയുടെ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ഡബ്ല്യു.എം.ഒയിലെ മക്കളും വധൂവരന്മാരെ ആശീര്‍വദിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."