ടാറിങ് നടത്തി ദിവസങ്ങള്‍ക്കകം റോഡ് തകര്‍ന്നു
കിഴിശ്ശേരി: ടാറിങ് നടത്തി ദിവസങ്ങള്‍ക്കകം ടാറിങ് ഇളകി റോഡ് തകര്‍ന്നു. എക്കാപ്പറമ്പ് അങ്കക്കളരി പുല്‍പ്പറമ്പ് റോഡാണു ടാറിങ് നടന്നു ദിവസങ്ങള്‍ക്കകം തകര്‍ന്നു തുടങ്ങിയത്. ടാറിങ് ഇളകിയതോടെ മെറ്റലുകള്‍ റോഡില്‍ നിരന്നു കിടക്കുന്നതു അപകട ഭീഷണിയുണ്ടണ്ടാക്കുന്നു. ഏകദേശം അഞ്ഞൂറു മീറ്ററോളം ഭാഗങ്ങള്‍ ഒരാഴ്ച മുന്‍പാണ് ടാറിങ് നടത്തിയത്.
എന്നാല്‍ ടാറിങ് നടത്തി വാഹനങ്ങള്‍ ശരിക്ക് ഓടിത്തുടങ്ങുന്നതിനു മുമ്പു തന്നെ റോഡ് തകരാന്‍ തുടങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. ടാര്‍ ഇളകി മെറ്റലുകള്‍ റോഡില്‍ നിരന്നു കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങക്ക് അപകട കെണിയാവുകയാണ്. റോഡ് നിര്‍മാണത്തില്‍ വകയിരുത്തിയ ഫണ്ടണ്ട് പക്കണ്ണമായി ചെലവഴിക്കാതെ തിരിമറി നടത്തിയതാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ടാര്‍ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്ന സംഭവം അന്വേഷിക്കണമെന്നും റോഡ് ഉടന്‍ റീടാര്‍ ചെയ്ത് ഗതാഗതേയാഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."