HOME
DETAILS

സൈക്കിളില്‍ ഉലകം ചുറ്റാം, കുറഞ്ഞ ചെലവില്‍

  
backup
January 10 2019 | 05:01 AM

%e0%b4%b8%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b4%95%e0%b4%82-%e0%b4%9a%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%82

നിസാം കെ. അബ്ദുല്ല


കല്‍പ്പറ്റ: കുറഞ്ഞ ചെലവില്‍ ഉലകം ചുറ്റാനുള്ള ആശയത്തിന്റെ പിന്നാലെ പോയി വിദ്യാര്‍ഥികളെത്തിയത് സൈക്കിളിനടുത്ത്.
പരീക്ഷണടിസ്ഥാനത്തില്‍ അവര്‍ നടത്തിയ രണ്ട് ദിവസത്തെ് യാത്രക്ക് ഒരാള്‍ക്ക് ആകെ ചെലവായത് 500രൂപയില്‍ താഴെ മാത്രം. ഒപ്പം ലഭിച്ചത് 250ഓളം കിലോമീറ്റര്‍ കുന്നുംമലയും ചവിട്ടിക്കയറിതിന്റെ ഊര്‍ജ്ജവും. ഇത്തിരി സൈക്കിള്‍ ഭ്രമം കൂടി ഉണ്ടായിരുന്ന മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പണിമുടക്ക് ദിവസത്തില്‍ വയനാടന്‍ ചുരം കയറിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മുണ്ടുപറമ്പ് കോളജ് ക്യാംപസിനടുത്ത് നിന്ന് ആരംഭിച്ച സൈക്കിള്‍ റൈഡ് ചുരം കയറി വയനാടിന്റെ മുക്കിലും മൂലയിലും സന്ദര്‍ശനം നടത്തിയാണ് ഇന്നലെ വൈകിട്ടോടെ ചുരമിറങ്ങിയത്.
ഇറങ്ങുന്ന വഴി തുശാരഗിരി വെള്ളച്ചാട്ടവും സന്ദര്‍ശിച്ചാണ് കുട്ടികള്‍ നാട് പിടിച്ചത്. മേല്‍മുറി സ്വദേശിയും കോളജില്‍െ ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ മുഹമ്മദ് റമീസ്, പെരുന്തല്‍മണ്ണ സ്വദേശിയും ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ മുഹമ്മദ് സഫീര്‍, നീലഗിരി പന്തല്ലൂര്‍ സ്വദേശിയും ബി.എ ഇസ്‌ലാമിക് ഹിസ്റ്ററി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ യാസര്‍ അറഫാത്ത്, ഒന്നാംവര്‍ഷ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിയും വടക്കേമണ്ണ സ്വദേശിയുമായ ജലാലുദ്ധീന്‍, അറബിക് അവസാനവര്‍ഷ വിദ്യാര്‍ഥികളായ സിവില്‍സ്റ്റേഷന്‍ സ്വദേശി മഷ്ഹൂദ്, വറ്റല്ലൂര്‍ സ്വദേശി ഷുഹൈബ് എന്നിവരാണ് പോക്കറ്റ് കാലിയാകാതെ മലപ്പുറത്ത് നിന്നും സൈക്കിളുമായെത്തി ചുരം കയറി വയനാടിന്റെ പ്രകൃതിഭംഗി ആവോളം ആസ്വദിച്ച് മടങ്ങിയത്. യാത്രയെ അത്രകണ്ട് ഇഷ്ടപ്പെടുന്നവരാണ് ഈ കുട്ടികളത്രയും. വ്യത്യസ്ത വഴികളിലൂടെ യാത്രകളോടാണ് ഇവര്‍ക്ക് താല്‍പര്യം.
അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ഇവര്‍ നടത്തുന്നതും. പ്രകൃതിയെ അറിഞ്ഞും പഠിച്ചും യാത്രയില്‍ പലയിടങ്ങളിലും നാട്ടുകാരില്‍ നിന്നും ലഭിച്ച സ്വീകരണങ്ങളൊന്നും മനസില്‍ നിന്ന് മായില്ലെന്നാണ് ഇവര്‍ പറയുന്നത്.
യാത്രയില്‍ പങ്കെടുത്തവരില്‍ സൈക്കിള്‍ സ്വന്തമായുള്ളത് രണ്ട് പേര്‍ക്കാണ്. മറ്റുള്ളവര്‍ സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയാണ് യാത്രക്ക് പോന്നത്.  തങ്ങള്‍ നടത്തിയ യാത്രയെക്കുറിച്ച് സഹപാഠികളെ കൂടി ബോധവല്‍ക്കരിച്ച് കോളജില്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കണമെന്നാണ് ഇവരുടെ ഇപ്പോഴത്തെ ആഗ്രഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  13 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  13 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  13 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  13 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  13 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  13 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  13 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  13 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  13 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  13 days ago