HOME
DETAILS
MAL
കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത
backup
June 12 2016 | 03:06 AM
തിരുവനന്തപുരം: കേരളാ തീരത്ത് ഇന്നും നാളെയും ശക്തമായ കാറ്റിനു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റിന്റെ വേഗം 55 മുതല്‍ 60 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. എന്നാല്‍, വടക്കുപടിഞ്ഞാറ് ഭാഗത്തുനിന്നു തീരത്തിനു സമാന്തരമായി കാറ്റുവീശുന്നതിനാല്‍ മഴ കുറയും. തെക്കുപടിഞ്ഞാന്‍ കാറ്റുവീശുമ്പോഴാണ് കാലവര്‍ഷം ശക്തമാകുന്നത്.
ഈമാസം 16 മുതല്‍ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."