ഫൈസല്‍വധം: ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തില്‍
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. മുഖ്യപ്രതികളടക്കം പിടിയിലായതോടെ കുറ്റപത്രം നല്‍കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. എന്നാല്‍, കേസിലെ ഗൂഢാലോചനാ കേന്ദ്രങ്ങള്‍ക്കെതിരേ നടപടിയായിട്ടില്ല.
ആദ്യം അറസ്റ്റിലായ 11 പേര്‍ക്ക് നേരത്തെ കുറ്റപത്രം നല്‍കാനുള്ള ശ്രമത്തിലായിരുന്നെങ്കിലും പ്രതികള്‍ക്കു മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതോടെ നീളുകയായിരുന്നു. കേസില്‍ അഞ്ചു പേര്‍ ഇപ്പോഴും ജയിലിലാണ്. കഴിഞ്ഞ ദിവസവും ക്രൈംബ്രാഞ്ച് സംഘം കൊടിഞ്ഞിയിലെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.
അതേസമയം, ഫൈസലിനെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയ നന്നമ്പ്ര മേലേപ്പുറത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സരസ്വതി വിദ്യാനികേതന്‍, തിരൂര്‍ തൃക്കണ്ടിയൂര്‍ ആര്‍.എസ്.എസ് സേവാമന്ദിര്‍ എന്നിവയ്‌ക്കെതിരേ ഇതുവരെ പൊലിസ് നടപടിയെടുത്തിട്ടില്ല. ഇതു പ്രതിഷേധങ്ങള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.
ആര്‍.എസ്.എസിന്റെ കീഴിലുള്ള വിദ്യാനികേതന്‍ പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണ സംഘം ഈയിടെ കണ്ടെത്തിയിരുന്നു. സ്ഥാപനത്തെക്കുറിച്ചു വിശദമായി അറിയുന്നതിനു പൊലിസ് നന്നമ്പ്ര പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കി പൂര്‍ണവിവരം സംഘടിപ്പിച്ചിരുന്നു. അവിടെ ഒരു വിദ്യാലയം പ്രവര്‍ത്തിക്കുന്നതായി രേഖകളില്‍ ഇല്ലെന്നാണ് പഞ്ചായത്ത് നല്‍കിയ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."