HOME
DETAILS

പണിമുടക്ക്: രണ്ടാംദിനവും പ്രതിഷേധമിരമ്പി; ട്രെയിന്‍ തടഞ്ഞു

  
backup
January 10 2019 | 05:01 AM

%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82

ആലപ്പുഴ: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും പ്രതിഷേധം ശക്തമാക്കി ട്രേഡ് യൂനിയനുകള്‍. പതിവുപോലെ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല.
കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയില്ല. ദീര്‍ഘദൂര സര്‍വിസുകളും ഇല്ലായിരുന്നു. പണിമുടക്ക് ടൂറിസം മേഖലയെയും സാരമായി ബാധിച്ചു. സന്ദര്‍ശകര്‍ എത്താത്തതിനാല്‍ ഹൗസ് ബോട്ടുകള്‍ക്ക് ട്രിപ്പുകള്‍ നഷ്ടമായി.വിവിധ വകുപ്പുകളില്‍ മേലധികാരികളാണ് ഓഫിസുകളില്‍ എത്തിയത്. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ചേര്‍ത്തലയില്‍ സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. കടകമ്പോളങ്ങളില്‍ അധികവും അടഞ്ഞുകിടന്നു. ചെറിയ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണു നിരത്തിലിറങ്ങിയത്. താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം അടഞ്ഞുകിടന്നു.
പ്രകടനവും
പൊതുയോഗവും
ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വിസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ പണിമുടക്കിയ ജീവനക്കാരും അധ്യാപകരും നഗരത്തില്‍ പ്രകടനവും യോഗവും നടത്തി. ചേര്‍ത്തല മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി താലൂക്ക് ഓഫിസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ ബി. സന്തോഷ്, എസ്. ധനപാല്‍, കെ.ജി ഐബു, എം.എന്‍ ഹരികുമാര്‍, സി. സിലീഷ്, പി.ഡി പ്രസാദ്, ടി.ആര്‍ രജി, പി.എസ് വിനോദ്, സി. പ്രസാദ്, പി.എസ് ശിവാനന്ദന്‍ സംസാരിച്ചു.
ചെങ്ങന്നൂര്‍ സ്തംഭിച്ചു
ഓഫിസുകളും ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. പമ്പ ഒഴികെയുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ മുടങ്ങി. സംയുക്ത ട്രേഡ് യൂനിയന്‍ ചെങ്ങന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനില്‍ ചേര്‍ന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പി.ജി രാജപ്പന്‍ അധ്യക്ഷനായി. സംയുക്ത ട്രേഡ് യൂനിയന്‍ നിയോജക മണ്ഡലം കണ്‍വീനര്‍ സി.കെ ഉദയകുമാര്‍, ബി. ഉണ്ണികൃഷ്ണന്‍ നായര്‍, പ്രവീണ്‍ എന്‍. പ്രഭ, എം.കെ ദിവാകരന്‍, മധു ചെങ്ങന്നൂര്‍, കെ.കെ ചന്ദ്രന്‍, പി.ആര്‍ രമേഷ് കുമാര്‍, രജിതകുമാരി, പി.ആര്‍ വിജയകുമാര്‍, വി.എസ് ശശിധരന്‍, എം.ആര്‍ ചന്ദ്രന്‍ സംസാരിച്ചു. എം.കെ മനോജ് സ്വാഗതവും കെ.കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
ഹരിപ്പാട് പണിമുടക്കിന്റെ രണ്ടാം ദിവസത്തെ സത്യഗ്രഹം ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ. മോഹനന്‍ അധക്ഷനായി. എം. സുരേന്ദ്രന്‍, ടി.കെ ദേവകുമാര്‍, എം. സത്യപാലന്‍, പി.ബി സുഗതന്‍, യു. ദിലീപ്, പി.ജി ശാന്തകുമാര്‍, ബിജു കൊല്ലശ്ശേരി, സി. രത്‌നകുമാര്‍, ബി.കെ സഹദേവന്‍, കെ. ഗംഗാധരന്‍, എ. മുഹമ്മദ്, സുബൈര്‍ അണ്ടോളില്‍, എം. തങ്കച്ചന്‍, സത്താര്‍ സംസാരിച്ചു.
ട്രെയിന്‍ തടഞ്ഞു
കായംകുളം റെയില്‍വേ സ്റ്റേഷനില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. കൊച്ചുവേളി അമൃത്സര്‍ എക്‌സ്പ്രസാണു രാവിലെ 11 15ന് തടഞ്ഞിട്ടത്. ഒരുമണിക്കൂറോളം പ്രതിഷേധം നീണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ അസി. സെക്രട്ടറി എ. അജികുമാര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ എം.എ അലിയാര്‍, പി. ഗാനകുമാര്‍, ജി. ശ്രീനിവാസന്‍, കെ.എന്‍ ജയറാം, പി.ഡി സുനില്‍, ബി. അബിന്‍ഷാ നേതൃത്വം നല്‍കി. സമരക്കാരെ റയില്‍വേ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. യൂനിയന്‍ നേതാക്കളായ പത്തു പേര്‍ക്കെതിരെ കേസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago