ബിന്ദു പത്മനാഭന് കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
ചേര്‍ത്തല: കോടികളുടെ സ്വത്തിന് ഉടമയായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്റെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് എസ്.പി പ്രകാശ് കാണിയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ജോര്‍ജ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പൊലിസ് അന്വേഷണത്തില്‍ തിരോധാനത്തില്‍ വ്യക്തതകള്‍ വരുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.
2017ല്‍ സഹോദരന് പ്രവീണ്‍കുമാറാണ് ബിന്ദുവിനെ കാണാതായതായി പരാതി നല്‍കിയത്. മാസങ്ങള്‍ക്കു ശേഷം നടന്ന അന്വേഷണത്തില്‍ ബിന്ദുവിന്റെ പേരിലുള്ള വസ്തു വ്യാജരേഖ ചമച്ചു തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേരാണു പ്രതികളായുള്ളത്. വസ്തുതട്ടിപ്പില്‍ പ്രതികളെ കണ്ടെത്തിയിരുന്നെങ്കിലും ബിന്ദു ജിവിച്ചിരിക്കുന്നുണ്ടോ എന്നതില്‍ വ്യക്തത വരുത്താന്‍ പൊലിസിനു കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അന്വേഷണം മാറ്റിയത്.
ക്രൈംബ്രാഞ്ച് സംഘം കടക്കരപ്പള്ളിയിലെത്തി കഴിഞ്ഞ ദിവസം പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു. സഹോദരന് പ്രവീണ്‍കുമാറിന്റെയും ഭാര്യ മിനിയുടെയും വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ കാര്യത്തിലും പുനരന്വേഷണം ഉണ്ടാകുമെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."