വേമ്പനാട് തീരസംരക്ഷണത്തിന് കണ്ടല്‍ ചെടികളുമായി തൊഴിലുറപ്പ് തൊഴിലാളികള്‍
പൂച്ചാക്കല്‍: വേമ്പനാട് തീരസംരക്ഷണത്തിനു കണ്ടല്‍ച്ചെടികളുമായി തൊഴിലുറപ്പു തൊഴിലാളികള്‍ രംഗത്ത്. പാണാവള്ളി ഗ്രാമ പഞ്ചായത്തിലെ 8, 9 വാര്‍ഡുകളിലെ തീരമേഖലകളിലാണ് അതതു വാര്‍ഡുകളിലെ തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തില്‍ കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
രണ്ടു വാര്‍ഡുകളിലായി 4000 കണ്ടല്‍ച്ചെടികള്‍ നടും. വേമ്പനാട്ടു കായലിന്റെ മറ്റു ഭാഗങ്ങളില്‍ വളര്‍ന്നുനില്‍ക്കുന്ന കണ്ടലുകളില്‍നിന്ന് വിത്തുകള്‍ ശേഖരിച്ച് നഴ്‌സറി കവറുകളില്‍ പാകി കിളിര്‍പ്പിക്കലാണ് ഇപ്പോള്‍ ചെയ്യുന്നത്. രണ്ടടി ഉയരമാകുമ്പോള്‍ കായല്‍ തീരങ്ങളിലെത്തിച്ച് മണലില്‍ നട്ടുപിടിപ്പിക്കും. കായല്‍ കൈയേറ്റങ്ങള്‍ ഒഴിവാക്കല്‍, മണ്ണിടിച്ചില്‍, മാലിന്യങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് തീരത്തെ സംരക്ഷിക്കല്‍, മണ്ണ് ഉറയ്ക്കല്‍, വേലിയേറ്റത്തില്‍ നിന്ന് വീടുകളെ സംരക്ഷിക്കല്‍, മത്സ്യ വളര്‍ച്ചയ്ക്ക് സൗകര്യമൊരുക്കല്‍ തുടങ്ങിയവയാണു കണ്ടല്‍ നടുന്നതിന്റെ ലക്ഷ്യങ്ങള്‍. ഇവ സ്ഥാപിച്ച ശേഷം കൂടുതല്‍ സ്ഥലങ്ങളിലേക്കും തൊഴിലുറപ്പ് പദ്ധതിയില്‍ കണ്ടല്‍ച്ചെടികള്‍ വ്യാപിപ്പിക്കുന്നതിനും പദ്ധതി തയാറാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."