HOME
DETAILS
MAL
സഹപ്രവര്‍ത്തകന്റെ അറസ്റ്റിനായി അധ്യാപികയുടെ ഒറ്റയാള്‍ സമരം
backup
January 10 2019 | 06:01 AM
കണ്ണൂര്‍: ശാരീരികമായി ഉപദ്രവിച്ച സഹപ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ച് പണിമുടക്ക് ദിനത്തില്‍ അധ്യാപിക ഒറ്റയാള്‍ സമരത്തിനറങ്ങി. ഇന്നലെ ഉച്ചക്കാണ് പാനൂര്‍ പൊയിലൂര്‍ സെന്‍ട്രല്‍ എല്‍.പി സ്കൂളിലെ പ്രധാനാധ്യാപികയായ കെ.വി നീന പ്ലക്കാര്‍ഡുമായി കലക്ടറേറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. സഹപ്രവര്‍ത്തകനായ ചെറുവത്ത് പവിത്രന് കഴിഞ്ഞ 13ന് ഉപദ്രവിച്ചെന്നും പരാതി നല്‍കിയിട്ടും ഇതുവരെ പൊലിസ് നടപടിയെടുത്തില്ലെന്നും ആരോപിച്ചായിരുന്നു സമരം.
പവിത്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും ഉപദ്രവിച്ചയാളെ പൊലിസ് പിടികൂടാന്‍ തയാറായില്ലെന്നു നീന പറഞ്ഞു.പവിത്രനെതിരേ യൂനിയനിലും എ.ഇ.ഒക്കും പരാതി നല്‍കിയിട്ടുണ്ടെന്നും നീന വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."