41 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി
നെടുമ്പാശ്ശേരി : അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി.ഇന്നലെ ദുബായ് കൊച്ചിന് ഇന്‍ഡിഗോ എയര്‍വേസ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ഷമീലില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ ഉപയോഗികുന്ന ട്രാന്സ്ഫോര്മറിലേ കോര്‍ പ്ലേറ്റ് രൂപത്തില്‍ ആക്കി കടത്താന്‍ ശ്രമിച്ച 1386.6 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. എക്സ് റേ പരിശോധനയില്‍ സംശയം തോന്നി കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ചൈനീസ് ആംപ്ലിഫയറിലെ ട്രാന്‍സ്ഫോര്‍മറില്‍ കോര്‍ പ്ലേറ്റ് വെള്ളിയില്‍ പൊതിഞ്ഞു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. ഇത്തരത്തിലുളള 46 പ്ലേറ്റുകള്‍ പിടിച്ചെടുത്തു . ഇത് സ്വീകരിക്കാനെത്തിയ രണ്ടു പേരെ കൂടി തന്ത്രപൂര്‍വ്വം കസ്റ്റംസ് പിടികൂടി. കൊടുവള്ളി സ്വദേശികളായ നസീര്‍, ബാജി എന്നിവരാണ് പിടിയിലായത്.മൂന്നുപേര്‍ക്കെതിരെയും കസ്റ്റംസ് ആക്ട് പ്രകാരം കേസ് എടുത്തു തുടരന്വേഷണം നടത്തുമെന്ന് എയര്‍ ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."