യാത്രാവാഹനങ്ങള്‍ സുരക്ഷിതമല്ലെങ്കില്‍ ഓപ്പറേഷന്‍ റെയിന്‍ബോയില്‍ കുടുങ്ങും
കാളികാവ്: ഓപറേഷന്‍ റെയിന്‍ബോ ആരംഭിച്ചു. വാഹനങ്ങള്‍ മുഖം മിനുക്കി തുടങ്ങി. മഴക്കാലത്തു വാഹനാപകടം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണു പൊലിസ്. ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക നിര്‍ദേശത്തില്‍ ഓപറേഷന്‍ റെയിന്‍ബോ എന്ന പേരില്‍ യാത്രാ വാഹനങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വാഹനത്തിന്റെ പ്രവര്‍ത്തന ക്ഷമത പരിശോധിച്ചു തൃപ്തികരമല്ലെങ്കില്‍ 10 ദിവസത്തിനകം പോരായ്മ പരിഹരിക്കണമെന്നാണു നിര്‍ദേശം
വാഹനത്തിന്റെ ചക്രം, ചില്ലു തുടയ്ക്കാനുള്ള വൈപ്പര്‍, മുന്നിലും പിറകിലുമുള്ള സൂചനാ ലൈറ്റുകള്‍, ബ്രേക്ക്, യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമത എന്നിവയാണു പരിശോധിക്കുന്നത്. ഓരോന്നിന്റേയും പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തി പരിശോധിക്കുന്ന വാഹനങ്ങളില്‍ ഓപറേഷന്‍ റെയിന്‍ബോയുടെ സ്റ്റിക്കര്‍ പൊലിസ് പതിക്കും.
കൂടുതല്‍ പേര്‍ യാത്രക്കുപയോഗിക്കുന്ന ബസുകളെയാണു പൊലിസ് പ്രത്യേകം പരിശോധിക്കുന്നത്. ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചാണു പരിശോധന. കാളികാവില്‍ രണ്ടുദിവസത്തിനുള്ളില്‍ 25 ബസുകളുടെ പരിശോധന പൂര്‍ത്തിയാക്കിയതായി എസ്.ഐ കെ.എ സാബു പറഞ്ഞു. കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കുന്നതിനു 10 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും എസ്.ഐ പറഞ്ഞു. പരിശോധനയ്ക്കായി പൊലിസ് നിരത്തിലിറങ്ങിയതോടെ പോരായ്മകള്‍ പരിഹരിക്കാന്‍ വാഹന ഉടമകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."