സഞ്ചാരികള്‍ക്ക് കുളിരേകി കൊളപ്പ വെള്ളച്ചാട്ടം
പേരാവൂര്‍: കോളയാട് പെരുവയ്ക്ക് സമീപം കന്നിക്കോട്ട് മലയിലെ കൊളപ്പ വെള്ളച്ചാട്ടം സഞ്ചാരികളുടെ മനംകവരുന്നു. കോളയാട് നിന്നു പെരുവ വഴി 10 കിലോമീറ്റര്‍ കാനന പാതയിലൂടെ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കൊളപ്പ വെള്ളച്ചാട്ടത്തിലേക്കു പോകുന്ന വഴിയില്‍ എടയാറിനു സമീപം ചങ്ങലഗേറ്റില്‍ തകര്‍ക്കപ്പെട്ട കാനന ക്ഷേത്രമുണ്ട്. ഇവിടെ കയറിയാല്‍ മനോഹരമായ കൊത്തുപണികളോടു കൂടിയ പുരാതന ശില്‍പങ്ങള്‍ ആവോളം ആസ്വദിക്കാമെന്നതും സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു.
വഴിയിലെ തെളിനീരൊഴുകുന്ന തോടുകളും പക്ഷികളുടെ ശബ്ദവും വനഭംഗിയും യാത്രയ്ക്കു വ്യത്യസ്തമായ അനുഭവം പകരും. വെള്ളച്ചാട്ടത്തിനു ഒന്നര കിലോമീറ്റര്‍ അകലെ ടാറിങ് റോഡ് അവസാനിക്കും. തുടര്‍ന്നു കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളുമാണു സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇതു യാത്രയ്ക്കു ട്രക്കിങ് അനുഭൂതി നല്‍കും. തുടര്‍ന്നങ്ങോട്ടുള്ള യാത്രയില്‍ വഴിനീളെ പഴശ്ശി രാജയുടെ പട നയിച്ച കുറിച്യരുടെ ഭവനങ്ങളാണ്. യാത്രയില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഇവരുടെ സഹായം തേടിയാല്‍ മതി. മണ്‍റോഡ് അവസാനിക്കുന്നിടത്തു നിന്നും 500 മീറ്റര്‍ നടവഴി മാത്രമുള്ള കൊടുംകാട്ടിലൂടെ ദുര്‍ഘടമായ വഴിയിലൂടെ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്കു കന്നിക്കോട്ട് മലയുടെ താഴ്‌വാരത്ത് എത്താം.
ഇവിടെ നിങ്ങളെ കാത്തിരിക്കുന്നതു 200 അടി ഉയരത്തില്‍ നിന്നു താഴേക്കു പതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടമാണ്. തട്ടുതട്ടുകളായിട്ട് കുത്തനെയാണു വെള്ളത്തിന്റെ പതനം. ഇവിടേക്കു പ്രവേശിക്കാന്‍ അല്‍പം ബുദ്ധിമുട്ട് ആയതുകൊണ്ടുതന്നെ അധികമാരും വരാന്‍ ധൈര്യപ്പെടാറില്ല. അതിനാല്‍ കാടിന്റെ സ്വച്ഛത ആസ്വദിക്കാന്‍ ഇതിലും നല്ല വേറൊരിടമില്ല. സമീപ പ്രദേശങ്ങളില്‍ ഉള്ളതില്‍ വച്ച് ഏറ്റവും വലുതും മനോഹരവുമായ വെള്ളച്ചാട്ടമാണു കൊളപ്പ. ഏതു വേനല്‍ക്കാലത്തും വറ്റാത്ത സമൃദ്ധമായ നീരുറവയാണ് ഇവിടുത്തെ സവിശേഷത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 12 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• an hour agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 2 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി