HOME
DETAILS

സര്‍ക്കാര്‍ ആശുപത്രികളില്‍ ആംബുലന്‍സ് സര്‍വീസില്ല

  
backup
February 25 2017 | 04:02 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3-6

പൂച്ചാക്കല്‍: ചേര്‍ത്തലയുടെ വടക്കന്‍ മേഖലകളിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ആംബുലന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് രോഗികള്‍ വലയുന്നു. തൈക്കാട്ടുശ്ശേരി ,അരൂക്കുറ്റി,പെരുമ്പളം എന്നിവിടങ്ങളിലെ കിടത്തി ചികിത്സയുള്ള സര്‍ക്കാര്‍ ആശുപത്രികളിലാണ് ആംബുലന്‍സ് ഇല്ലാത്തത്. തൈക്കാട്ടുശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് കഴിഞ്ഞവര്‍ഷം എം.പി ഫണ്ട് ഉപയോഗിച്ച് ആംബുലന്‍സ് എത്തിച്ചുവെങ്കിലും ഡ്രൈവറെ നിയോഗിക്കാത്തതിനെ തുടര്‍ന്നു തിരിച്ചയക്കുകയായിരുന്നു.
ഇതേ വാഹനം തന്നെ അരൂക്കുറ്റി ആശുപത്രിയിലേക്ക് മാറ്റുവാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ അവിടെയും ഡ്രൈവറുടെ നിയമനത്തെ ചൊല്ലി ഒഴിവാക്കുകയാണ് ചെയ്തത്.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ മൂന്ന് ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. ആംബുലന്‍സ് അനുവദിച്ചാല്‍ ഡ്രൈവര്‍ക്ക് ശമ്പളം നല്‍കുവാനും വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്തുവാനും ഫണ്ട് ഇല്ലാത്തതാണ് അധികൃതരുടെ ന്യായം.
വേമ്പനാട്ട് കായലാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സയുള്ളതിനാല്‍ ദ്വീപുകാര്‍ക്കായി സര്‍ക്കാരിന്റെ ആംബുലന്‍സ് ബോട്ട് ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തരഹിതമായതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലാണ്. അരൂക്കുറ്റി ഗവ.ആശുപത്രിയിലുണ്ടായിരുന്ന 108 ആംബുലന്‍സിന്റെ സര്‍വീസ് പൂര്‍ണ്ണമായി നീക്കി.
ഇതേ തുടര്‍ന്ന് നിരവധി സമരങ്ങളും പ്രതിഷേധങ്ങളും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
ആംബുലന്‍സിന്റെ സഹായം ലഭിക്കാത്തതിനാല്‍ രോഗികളെ സമയത്ത് ആശുപത്രികളിലെത്തിക്കുവാന്‍ സാധിക്കാതെ വരുന്നു.ഇത് മൂലം രോഗികളുടെ ജീവന്‍ പോലും രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണുണ്ടാകുന്നത്.
പെരുമ്പളം ദ്വീപിലെ ആംബുലന്‍സ് ബോട്ടിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി തീര്‍ത്ത് സര്‍വീസ് നടത്തണമെന്നവാശ്യപ്പെട്ട് ദ്വീപ് നിവാസികള്‍ നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയെങ്കിലും അധികൃതര്‍ അവഗണിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  4 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  4 days ago