HOME
DETAILS

മനുഷ്യ മഹാശൃംഖലയില്‍ 70 ലക്ഷം അണിനിരക്കും: എ. വിജയരാഘവന്‍

  
backup
January 25 2020 | 07:01 AM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b6%e0%b5%83%e0%b4%82%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-70-%e0%b4%b2%e0%b4%95

 


രാഷ്ട്രീയത്തിന് അതീതമായി ജനം പങ്കാളികളാകും; 250 കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് കളിയിക്കാവിള മുതല്‍ കാസര്‍കോടുവരെ ദേശീയപാതയില്‍ നാളെ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ 70 ലക്ഷം പേര്‍ അണിനിരക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയ രാഘവന്‍.
യു.ഡി.എഫിന് കീഴില്‍ അണിനിരക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി ശൃംഖലയില്‍ അണിചേരും. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ ഭിന്നതകളും മറന്ന് ജനങ്ങള്‍ പങ്കെടുക്കുന്ന കാഴ്ചയാണ് മുഖ്യമന്ത്രി പങ്കെടുത്ത പൊതുസമ്മേളനങ്ങളില്‍ പ്രകടമായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ഇതില്‍ രാഷ്ട്രിയം ആരോപിക്കുന്നത് അവരുടെ ഇടുങ്ങിയ ചിന്താഗതികൊണ്ടാണ്. സ്വാതന്ത്ര്യസമരത്തില്‍ പ്രകടമായ വിശാല താല്‍പര്യത്തില്‍നിന്ന് പിന്നോട്ട് പോകുകയാണ് അവര്‍. ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയമ ഭേദഗതി നിയമം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് റിപബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മനുഷ്യ മഹാശൃംഖല തീര്‍ക്കുന്നത്.
കാസര്‍കോട്, കണ്ണൂര്‍, രാമനാട്ടുകര, മലപ്പുറം, പെരിന്തല്‍മണ്ണ, പട്ടാമ്പി, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, കളിയിക്കാവിള റൂട്ടിലാണ് ഞായറാഴ്ച വൈകിട്ട് കേരളം ഒറ്റക്കെട്ടായി മഹാശൃംഖല തീര്‍ക്കുന്നത്. പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള കാസര്‍കോട് ആദ്യ കണ്ണിയാകും. കളിയിക്കാവിളയില്‍ പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി അവസാന കണ്ണിയായി അണിചേരും. കാസര്‍കോട്ടുനിന്ന് തുടങ്ങുന്ന ശൃംഖല റോഡിന്റെ വലതുഭാഗത്തായിരിക്കും.
ഗതാഗത തടസമുണ്ടാകാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. പകല്‍ 3.30ന് റീഹേഴ്‌സല്‍ നടക്കും നാലിന് ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലും. തുടര്‍ന്ന് 250 ഓളം കേന്ദ്രങ്ങളില്‍ കേന്ദ്രീകരിച്ച് പൊതുയോഗങ്ങള്‍ ചേരും. തിരുവനന്തപുരം പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി 35,000 പ്രദേശിക കുടുംബ സംഗമങ്ങള്‍ നടത്തി. 2,000 ത്തിലേറെ കേന്ദ്രങ്ങളില്‍ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. എല്ലാ വീടുകളിലും ആശയപ്രചാരണം നടത്തി. ലഘുലേഖകള്‍ വിതരണം ചെയ്തു. എല്‍.ഡി.എഫ് എന്ന നിലയിലും മുന്നണിയിലെ കക്ഷികള്‍ സ്വന്തം നിലയിലും പ്രചാരണം സംഘടിപ്പിച്ചിരുന്നു. മുന്നണിക്ക് പുറത്തുള്ള കക്ഷികളും കലാകാരന്മാര്‍, സാമൂഹിക സാംസ്‌കാരിക സമുദായിക നേതാക്കളും പിന്തുണയുമായി എത്തും.
ഇന്ന് വൈകിട്ടുവരെ വിളംബര ജാഥകള്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും കേരളം കണ്ട ഏറ്റവും കൂടുതല്‍ ജന പങ്കാളിത്തമുള്ള സാമൂഹിക ഇടപെടലായി മനുഷ്യ മഹാശൃംഖല മാറുമെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തില്‍ പ്രതിപക്ഷം തുറന്ന മനസ്സോടെ സഹകരിക്കണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  6 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  8 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  41 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago