HOME
DETAILS

തീവ്രവാദം: സഊദിയില്‍ നാലു സ്വദേശികള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍

  
backup
June 12 2016 | 05:06 AM

saudi

റിയാദ്: രാജ്യത്തിന്റെ സുരക്ഷക്കെതിരായി പ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്ന് നാല് സ്വദേശികള്‍ ഉള്‍പ്പെടെ ആറു പേരെ സഊദി ആഭ്യന്തര മന്ത്രാലയം പിടികൂടി. നാലു സഊദി പൗരന്മാരും യു.എ.ഇ, ഫലസ്തീന്‍ രാജ്യങ്ങളിലെ ഓരോ പൗരന്മാരുമാണ് പിടിയിലായത്. ഇതോടെ തീവ്രവാദ പ്രവര്‍ത്തനവുമായി രാജ്യത്ത് പിടിയിലായവരുടെ എണ്ണം 5269 പേരായി. അടുത്തിടെ പിടികൂടപ്പെട്ടവര്‍ ബ്യൂറോ ഓഫ് ഇന്‍ വെസ്റ്റിഗേഷന്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന്റെ കീഴില്‍ അന്വേഷണം നേരിടുകയാണ്.

പിടികൂടിയവരുടെ വിവരങ്ങള്‍ സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള തവാസുല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിടിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമിടയില്‍ കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ വേണ്ടിയാണ് ഇത് ആരംഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കുറ്റവാളികളെ സന്ദര്‍ശിക്കുവാനുള്ള അവസരം, പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പരോള്‍, വക്കീലുമായി ബന്ധപ്പെടാനുള്ള അവസരം എന്നിവയ്ക്ക് വേണ്ടി ഇതിലൂടെ അപേക്ഷ നല്‍കി അനുമതി വാങ്ങാനാവുമെന്നു അധികൃതര്‍ വ്യക്തമാക്കി. തീവ്രവാദകേസുകള്‍ വളരെ ഗുരുതരമാണെന്നിരിക്കെ ഇവരോടുള്ള സമീപനം സുതാര്യമാക്കുകയാണ് സഊദി സര്‍ക്കാര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago