ആദ്യത്തെ ഡിജിറ്റല്‍ ഹൈടെക്ക് വിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി
അരൂര്‍: എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ കേരളത്തിലെ വിദ്യഭ്യസരംഗത്തെ രണ്ടര വര്‍ഷം കൊണ്ട് ഹൈടെക്ക് ആക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. അതോടെ കേരളം ഭാരതത്തിലെ ആദ്യത്തെ ഡിജിറ്റല്‍ഹൈടെക്ക് വിദ്യാഭ്യാസ സംസ്ഥാനമായി മാറും.
എരമല്ലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്‌സ് എല്‍.പി സ്‌കൂള്‍ ശതബ്ദി ആഘോഷ പരിപാടി സ്‌ക്കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായവിരുന്നു മന്ത്രി.
ആദ്യഘട്ടമായി ഒരുവര്‍ഷത്തിനുള്ളില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ തുടങ്ങും .അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ എല്‍.പി.,യു.പി ക്ലാസ്സ് മുറികളും ഹൈടെക്ക് ആക്കും.ഇതിനായി സര്‍ക്കാര്‍ 543 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.
ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി നെറ്റ് സംവിധാനത്തോടെയുള്ള കമ്പ്യൂട്ടര്‍,പ്രൊജക്ടര്‍,വൈറ്റ് ബോര്‍ഡ് ,സൗണ്ട് സിസ്റ്റം എന്നിവയുണ്ടാകും .
സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കൂടെ ബഹുപൂരിപക്ഷം വരുന്ന എയ്ഡഡ് വിദ്യാലയങ്ങളും ഹൈടെക്ക് ആക്കുമെന്ന് മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസനയത്തിന്റെ വിവധ പരിപാടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍,എയ്ഡഡ് ,എ.പി.എല്‍,ബി.പി.എല്‍ വ്യത്യാസമില്ലാതെ രണ്ട് സെറ്റ് കൈത്തറി യൂനിഫോമുകള്‍ വിതരണം ചെയ്യും. പ്രാധമിക വിദ്യാലയങ്ങള്‍ ഗ്രാമത്തിന്റെ ഹ്യദയമാണ് . അതുകൊണ്ടുതന്നേ എയ്ഡഡ് മേഖലയിലാണങ്കിലും അത് സര്‍ക്കാര്‍ വിദ്യാലയം പോലെതന്നേ വളര്‍ത്തിയെടുക്കും.
എരമല്ലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്‌സ് എല്‍.പി സ്‌കൂളും ഇക്കൊല്ലം തന്നേ ഹൈടെക്കായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിരൂപതാ കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി ജനറല്‍ മാനേജര്‍ ഫാ. ജോപ്പികൂട്ടുങ്കല്‍ അധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സലാതമ്പി, ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ ഗോപാലന്‍,പീറ്റര്‍ കൊടുവേലി, ജോയി കണ്ടനാംപറമ്പില്‍ എരമല്ലൂര്‍ തങ്കപ്പന്‍,പി.ടി.എ പ്രസിഡന്റ് എരമല്ലൂര്‍ തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."