HOME
DETAILS

ജബ്ബാര്‍ മുസ്‌ലിയാരുടെ വിയോഗം: ദക്ഷിണ കന്നഡ ജില്ലയില്‍ സമസ്തക്ക് കനത്ത നഷ്ടം

  
backup
January 10 2019 | 06:01 AM

%e0%b4%9c%e0%b4%ac%e0%b5%8d%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5

ഹമീദ് കുണിയ


മംഗളൂരു: കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത വൈസ് പ്രസിഡന്റ് മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ വിയോഗം ദക്ഷിണ കന്നഡ ജില്ലയില്‍ കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. നീണ്ട അന്‍പത് വര്‍ഷക്കാലം മംഗളൂരു-ബംഗളൂരു പാതയിലെ ബി.സി റോഡിനടുത്ത മിത്തബയല്‍ എന്ന പ്രദേശത്ത് ഒരുനാടിനെ സാംസ്‌കാരികമായി കൈപിടിച്ചു ഉയര്‍ത്തുന്നതില്‍ കെ.പി അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ വഹിച്ച ത്യാഗോജ്ജ്വലമായ ജീവിതം മതവിശ്വാസികള്‍ക്കപ്പുറം ഇതര സമുദായ അംഗങ്ങളെയും അമ്പരപ്പിച്ചിരുന്നു.
മതം വിഭാവനം ചെയ്ത ലാളിത്യവും, വിനയവും ഇതിനു പുറമെ പാണ്ഡിത്യവും ചേര്‍ന്നതോടെ ജബ്ബാര്‍ മുസ്‌ലിയാര്‍ സമൂഹത്തിനു അതിശയോക്തി നിറഞ്ഞ മനുഷ്യനായി മാറുകയായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിതകാലം മുഴുവന്‍ സഞ്ചരിച്ച അദ്ദേഹം ആയിരക്കണക്കിന് പണ്ഡിതരെ വാര്‍ത്തെടുക്കുന്നതിലും അവരെ കര്‍ണാടകയിലും, ലക്ഷ്വദീപ്, ഇതര ദ്വീപ് സമൂഹങ്ങളിലും ദീനി രംഗത്തേക്ക് ഇറക്കി വിടുന്നതില്‍ അപാര കഴിവ് നേടിയിരുന്നു. ലക്ഷദ്വീപിലെ കില്‍ത്താനില്‍ ജനിച്ച അദ്ദേഹം 1971 മുതലാണ് മിത്തബയലില്‍ മുദരിസായി സേവനം തുടങ്ങിയത്. തുടര്‍ന്ന് നീണ്ട 49വര്‍ഷക്കാലം അദ്ദേഹം ദക്ഷിണ കന്നഡ ജില്ലകളിലും ഉഡുപ്പി ഉള്‍പ്പെടെയുള്ള ഇതര കര്‍ണാടക ജില്ലകളിലും ദീനി രംഗത്തെ പകരം വെക്കാനില്ലാത്ത പണ്ഡിതനും,നേതാവുമായി മാറുകയായിരുന്നു. ജന്മനാടിനപ്പുറം മറ്റൊരു നാടിന്റെ പേരില്‍ അറിയപ്പെട്ട അപൂര്‍വം വ്യക്തികളില്‍ ഒരാളാണ് അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍. മതപരമായി താന്‍ സംസ്‌കരിക്കപ്പെടുന്നതോടൊപ്പം അതി വിശാലമായ നാടിനെയും അവിടുത്തെ ജനങ്ങളെയും മതത്തിന്റെ ചിട്ടയിലേക്കു കൊണ്ട് വരാനും ജാതിമത ഭേദമന്യേ ജനങളുടെ ആദരവ് കൈപ്പറ്റാനും സാധിച്ച മഹാ പണ്ഡിത തേജസായിരുന്നു അദ്ദേഹം.
കില്‍ത്താന്‍ ദ്വീപിലെ ഖാസിയും പിതാവുമായിരുന്ന സിറാജ് കോയ മുസ്‌ലിയാരില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ജബ്ബാര്‍ മുസ്‌ലിയാര്‍ പിന്നീട് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് പൊന്നാനിയിലെത്തി. അറബി, ഉറുദു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. കടല്‍ കടന്നെത്തിയെ അദ്ദേഹം പിന്നീട് ദക്ഷിണ, ഉത്തര കര്‍ണാടക ജില്ലകളില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന കാഴ്ചയാണുണ്ടായത്. പലപ്പോഴും വിവിധ പദവികള്‍ അദ്ധേഹത്തെ തേടിയെത്തിയെങ്കിലും ഇവയില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി ആത്മീയത കൈമുതലാക്കി ജീവിതം നയിച്ചു. ലക്ഷദ്വീപ് സമൂഹങ്ങളില്‍ പ്രശസ്തിയാര്‍ജിച്ച ശൈഖ് അഹമ്മദ് നഖ്ശബന്ദി(റ)വിന്റെ പരമ്പരയില്‍ നാലാമത്തെ തലമുറയാണ് അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാരുടേത്. പ്രസ്തുത പരമ്പരയിലുള്ള ആളുകളില്‍ ഭൂരിഭാഗവും മതപണ്ഡിതരും ഖാസിമാരുമായിരുന്നു. മിത്തബയല്‍ ജുമാമസ്ജിദില്‍ മുദരിസായി വരുന്നതിന്ന് മുമ്പ് കര്‍ണ്ണാടകയിലെ അടിയാര്‍ കണ്ണൂര്‍, ലക്ഷദ്വീപിലെ ആഗത്തി, സ്വദേശമായ കില്‍ത്താന്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്തിരുന്നു. രണ്ടു തവണ ഹജ്ജ കര്‍മ്മം നിര്‍വഹിച്ചിരുന്നു അദ്ദേഹം.
പഠനകാലത്ത് തന്നെ സമസ്തയുടെ പരിപാടികളില്‍ സംബന്ധിച്ചിരുന്നു ജബ്ബാര്‍ മുസ്‌ലിയാര്‍ വിശിഷ്യ ശംസുല്‍ ഉലമയുടെ പല വാദപ്രദിവാദ ചടങ്ങുകളിലും ഒരു ശ്രോദ്ധാവായി എത്തിയിരുന്നു.
1989 ല്‍ സമസ്തയില്‍ ഭിന്നത ഉടലെടുത്തതോടെ മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളില്‍ സമസ്തയുടെ കീഴില്‍ ആളുകളെ അടിയുറപ്പിച്ചു നിര്‍ത്തുന്നതില്‍ മുഖ്യ നേതൃത്വം നല്‍കിയിരുന്നത് ജാബര്‍ മുസ്‌ലിയാര്‍ ആയിരുന്നു. സമസ്തയില്‍ ഭിന്നത ഉണ്ടാകുന്നത് വരെ
കര്‍ണ്ണാടക ജംഇയ്യത്തുല്‍ ഉലമയായിരുന്നു മുഖ്യമായും മതരംഗങ്ങളെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ പിളര്‍പ്പോടെ പതിയെ പതിയെ കര്‍ണ്ണാടക ജംഇയ്യത്തുല്‍ ഉലമ നിശ്ചലമാകുകയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അസാധാരണമാം വിധം പടര്‍ന്നു പന്തലിക്കുകയും ചെയ്തതിനു പിന്നില്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങള്‍ അണമുറിയാതെ തുടരുകയായിരുന്നു. ജബ്ബാര്‍ മുസ്‌ലിയാരുടെ വിയോഗം സമസ്തക്കും ദക്ഷിണ,ഉത്തര കന്നഡ ജില്ലകള്‍ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago