കേന്ദ്ര അധ്യാപക പരീക്ഷയ്ക്ക് തയാറെടുക്കാം
കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയ്ഡഡ്, അണ്‍എയ്ഡഡ് സി.ബി.എസ്.ഇ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എബിലിറ്റി ടെസ്റ്റിന് (സി.ടെറ്റ്) ഇന്നലെ മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. കേരളത്തിലെ പ്രൈമറി ക്ലാസുകളിലെ അധ്യാപക നിയമനത്തിനും സി.ടെറ്റ് യോഗ്യത പരിഗണിക്കും. വര്‍ഷം രണ്ടു തവണ നടത്തുന്ന പരീക്ഷയുടെ 2020 ലെ ആദ്യ പരീക്ഷ ജൂലൈ അഞ്ചിന് നടക്കും. ഫെബ്രുവരി 24 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. 27ന് പകല്‍ 3.30വരെ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്.
പ്രൈമറി സ്കൂള്‍ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയാണ് സി -ടെറ്റ്. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ അധ്യാപകരാകാന്‍ പേപ്പര്‍ ഒന്നും ആറുമുതല്‍ എട്ടാം ക്ലാസുവരെയുള്ള അധ്യാപക യോഗ്യതയ്ക്കായി പേപ്പര്‍ രണ്ടും പാസാകണം. മലയാളം ഉള്‍പ്പെടെ 20 ഭാഷയിലായി 112 കേന്ദ്രങ്ങളില്‍വച്ചാണ് എഴുത്തുപരീക്ഷ.
ഒരു പേപ്പറിന് മാത്രം അപേക്ഷിക്കുന്ന ജനറല്‍, ഒ.ബി.സി കാറ്റഗറികളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 1,000 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ് ഫീസ്. രണ്ട് പേപ്പറിനുമായി അപേക്ഷിക്കുന്നവര്‍ക്ക് ജനറല്‍, ഒ.ബി.സി 1,200 രൂപ, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 600 രൂപയുമാണ് ഫീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."