അഴിഞ്ഞാടിയവരെ അഴിക്കുള്ളിലാക്കി പൊലിസ്
കാസര്‍കോട്: ശബരിമല സ്ത്രീപ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലും തുടര്‍ന്നുള്ള അക്രമങ്ങളിലും ജില്ലയില്‍ ഇതുവരെ 2871 പേര്‍ക്കെതിരെ കേസെടുത്തു. 69 കേസില്‍ 186 പേരെ അറസ്റ്റ് ചെയ്തു.
36 പേരെ റിമാന്‍ഡ് ചെയ്തു. കാസര്‍കോട് പൊലിസ് ഡിവിഷനിലാണ് കൂടുതല്‍ കേസുകള്‍; 50. 123 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലാകാനുള്ള പ്രതികള്‍ക്കായി പൊലിസ് തിരച്ചില്‍ ശക്തമാക്കി. പൊലിസ് നടപടി ശക്തമായതോടെ പ്രതികള്‍ മുങ്ങിയിരിക്കുകയാണ്. രാത്രിയില്‍ വീടുകളിലും പൊലിസ് തേടിയെത്തുന്നതിനാല്‍ പ്രതികള്‍ പുറത്താണ് കഴിയുന്നത്. ചിലര്‍ കര്‍ണാടകയിലേക്കും കടന്നിട്ടുണ്ട്. പൊലിസിന്റെ വീഡിയോ കാമറകളില്‍ നിന്നും സി.സി. ടി.വി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ക്കായി അന്വേഷണം.
ഹര്‍ത്താലുമായി ബന്ധപ്പെട്ടുള്ള അക്രമ സംഭവങ്ങള്‍ ജില്ലയില്‍ കൂടുതലും നടന്നത് മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ബദിയഡുക്ക, ആദൂര്‍, ബേക്കല്‍, ഹൊസ്ദുര്‍ഗ് പൊലിസ് സ്‌റ്റേഷന്‍ പരിധികളിലാണ്. മഞ്ചേശ്വരത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്ന നിലക്കായിരുന്നു സംഘപരിവാര്‍ അക്രമം. ബായാറില്‍ മദ്‌റാസാധ്യാപകനെ വധിക്കാന്‍ ശ്രമിച്ച അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. 50ഓളം വരുന്ന സംഘമാണ് അക്രമിച്ചത്. പിടിയിലാകാനുള്ള മറ്റുള്ളവര്‍ക്കായി പൊലിസ് തിരിച്ചില്‍ ശക്തമാക്കി. മഞ്ചേശ്വരത്ത് 17 കേസുകളിലായി 350 ഓളം പേര്‍ക്കെതിരേ കേസെടുത്തു. 24 പേരെ അറസ്റ്റ് ചെയ്തു. 13 പേരെ റിമാന്‍ഡ് ചെയ്തു. കുമ്പളയില്‍ 24 കേസുകളിലായി 400 പേര്‍ക്കെതിരേ കേസെടുത്തു.
28 പേരെ അറസ്റ്റ് ചെയ്തു. എട്ട് പേരെ റിമാന്‍ഡ് ചെയ്തു. കാസര്‍കോട് 16 കേസുകളിലായി അറുന്നൂറോളം പേര്‍ക്കെതിരേ കേസെടുത്തു. 70 പേരെ അറസ്റ്റ് ചെയ്തു. വിദ്യാനഗറില്‍ എട്ട് കേസില്‍ 46 പേര്‍ക്കെതിരേ കേസെടുത്തു. 33 പേരെ അറസ്റ്റ് ചെയ്തു. ബദിയഡുക്കയില്‍ എട്ട് കേസുകളിലായി 100ഓളം പേര്‍ക്കെതിരേ കേസെടുത്തു. നാല് പേരെ റിമാന്‍ഡ് ചെയ്തു. ബേക്കലില്‍ ഏഴ് കേസുകളിലായി 150ഓളം പേര്‍ക്കെതിരേ കേസെടുത്തു. രണ്ട് പേരെ റിമാന്‍ഡ് ചെയ്തു. ആദൂരില്‍ ആറ് കേസുകളിലായി 100ഓളം നൂറോളം പേര്‍ക്കെതിരേ കേസെടുത്തു. 20 പേരെ അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗില്‍ 14 കേസുകളിലായി 700 ഓളം പേര്‍ക്കെതിരേ കേസെടുത്തു. 36 പേരെ അറസ്റ്റ് ചെയ്തു. ആറ് പേരെ റിമാന്‍ഡ് ചെയ്തു. ചിറ്റാരിക്കാലില്‍ ഒരു കേസില്‍ 27 പേര്‍ക്കെതിരേ കേസെടുത്തു. ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. നീലേശ്വരത്ത് ആറ് കേസുകളില്‍ 33 പേര്‍ക്കെതിരേ കേസെടുത്തു. ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. വെള്ളരിക്കുണ്ടില്‍ 100 പേര്‍ക്കെതിരേ കേസെടുത്തു. 14 പേരെ അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."