പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് വീട്ടമ്മയുടെ ജീവന്‍
എരുമപ്പെട്ടി: പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് വീട്ടമ്മയുടെ ജീവന്‍. അടയാളമില്ലാത്ത ഹംപില്‍ ചാടി നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും തെറിച്ച് വീണ് മകനോടൊപ്പം യാത്ര ചെയ്തിരുന്ന വടക്കാഞ്ചേരി കിഴക്കേപീടികയില്‍ നബീസ (47) യ്ക്കാണ് ജീവന്‍ നഷ്ടപെട്ടത്. എരുമപ്പെട്ടി പൊലിസ് സ്റ്റേഷന് മുന്നിലുള്ള ഹംപാണ് മരണക്കെണിയൊരുക്കിയത്.
ഇന്നലെ വൈകീട്ട് മൂന്നോടെയാണ് അപകടമുണ്ടായത്. അസുഖം ബാധിച്ച് കിടക്കുന്ന ചാവക്കാടുള്ള ബന്ധുവിനെ സന്ദര്‍ശിക്കാന്‍ മകന്‍ അമീറിനോടൊപ്പം പോവുകയായിരുന്നു നബീസ. അടയാളവും സൂചന ബോര്‍ഡും ഇല്ലാത്തതിനാല്‍ ഹംപ് ശ്രദ്ധയില്‍ പെട്ടില്ല. അപ്രതീക്ഷിതമായി ബൈക്ക് ഹംപില്‍ ചാടിയപ്പോള്‍ വശം ചെരിഞ്ഞിരിക്കുകയായിരുന്ന നബീസ തെറിച്ച് റോഡില്‍ തലയടിച്ച് വീണു. അബോധാവസ്ഥയിലായ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം പൊലിസ് ഹംപില്‍ താല്‍ക്കാലികമായി അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. എരുമപ്പെട്ടി പൊലിസ് സ്റ്റേഷന് മുന്നിലുള്ള ഹംപില്‍ ചാടി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമാണ്. ഹംപില്‍ ചാടി വാഹനങ്ങളുടെ ചില്ലുകള്‍ തകരുന്നതും ബൈക്കുകള്‍ മറിഞ്ഞ് വീണ് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതും പതിവാണ്. ആലത്തൂര്‍ - ഗുരുവായൂര്‍ സംസ്ഥാന പാതയായ ഈ റോഡിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ഹംപുകളുണ്ട്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഹംപുകളില്‍ അടയാളമിടാനും സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാനും പൊതുമരാമത്ത് അധികൃതര്‍ തയാറാകുന്നില്ല. രാത്രിയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളും, സ്ഥല പരിചയമില്ലാത്ത വാഹന യാത്രക്കാരുമാണ് കൂടുതലായും അപകടത്തില്‍ പെടുന്നത്.
അപകടങ്ങള്‍ പെരുകുമ്പോള്‍ നാട്ടുകാരും പൊലിസും താല്‍കാലികമായി അടയാളങ്ങള്‍ വരയ്ക്കുമെങ്കിലും ഇത് ദിവസങ്ങള്‍ക്കുള്ളില്‍ മാഞ്ഞു പോകും. ഹംപുകള്‍ അപകട കെണികളാകുന്നതിനെ കുറിച്ച് സുപ്രഭാതം നിരവധി തവണ വാര്‍ത്ത നല്‍കിയിട്ടും അധികൃതല്‍ നടപടി കൈകൊണ്ടില്ല. പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥകൊണ്ട് ഒരു ജീവന്‍ നഷ്ടപ്പെടാനിടയാക്കിയ സംഭവം ജനങ്ങളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."