അധ്യാപികയെ കൊന്നത് ബക്കറ്റിലെ വെള്ളത്തില്‍ മുക്കി സഹഅധ്യാപകനും സുഹൃത്തും പിടിയില്‍
സ്വന്തം ലേഖകന്‍
മഞ്ചേശ്വരം(കാസര്‍കോട്): ഉപ്പള മിയാപ്പദവ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക രൂപശ്രീ (40) യുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവത്തില്‍ സഹ അധ്യാപകനും ഇയാളുടെ സുഹൃത്തും പൊലിസ് പിടിയിലായി.
രൂപശ്രീ ജോലി ചെയ്തിരുന്ന സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ട രമണ കാരന്തര (50), ഇയാളുടെ സുഹൃത്തും കാര്‍ ഡ്രൈവറുമായ നിരഞ്ജന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മൃതദേഹം കടലില്‍ തള്ളുകയായിരുന്നു.
മൃതദേഹം കടപ്പുറത്തേക്ക് കടത്തിക്കൊണ്ടു പോയ കാര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. കാറില്‍നിന്ന് രൂപശ്രീയുടേതെന്നു കരുതുന്ന മുടി ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തി.
വ്യാഴാഴ്ചയാണ് രൂപശ്രീയെ കാണാതായത്. ശനിയാഴ്ച രാവിലെ പെര്‍വാഡ് കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് കണ്ടെത്തിയിരുന്നു. ആദ്യം മഞ്ചേശ്വരം പൊലിസ് അന്വേഷിച്ച കേസ് ആത്മഹത്യ എന്ന നിലയ്ക്ക് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ രൂപശ്രീയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സ്‌കൂള്‍ വിദ്യാര്‍ഥിക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."