മെക്കാഡം ടാറിങ് രീതി വില്ലനാകുന്നു; അപകടത്തില്‍ പരുക്കേറ്റ യുവതി മരിച്ചു
ഇരിങ്ങാലക്കുട : പുതുതായി മെക്കാഡം റീടാര്‍ ചെയ്യുന്ന പോട്ട ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ വല്ലക്കുന്നില്‍ കലുങ്ക് പണിയാനായി റോഡില്‍ ടാര്‍ ചെയ്യാതെ വിട്ട ഭാഗത്ത് ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ സ്ത്രീ മരിച്ചു.
അപകടത്തില്‍ പരുക്കേറ്റ പരിയാരം പാറക്ക വീട്ടില്‍ ജോസിന്റ ഭാര്യ ചികിത്സയിലായിരുന്ന നൈസിയാണ് ഇന്നലെ മരിച്ചത്. വല്ലകുന്ന് ഭാഗത്ത് 10 മീറ്റര്‍ ദൂരത്തില്‍ പഴയ റോഡില്‍നിന്ന് 3 ഇഞ്ച് ഉയരത്തിലാണ് പുതിയ ടാറിങ്. ദൂരെനിന്ന് ഈ വിടവ് ശ്രദ്ധയില്‍പ്പെടാത്ത രീതിയിലാണ് മുന്നറിയിപ്പ് ബോര്‍ഡുകളും ഇല്ലാത്തതിനാല്‍ വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ ഇവിടെ എത്തുമ്പോള്‍ സഡന്‍ ബ്രേക്ക് ഇടുമ്പോള്‍ പുറകെ വരുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിക്കുകയുമാണ് ഇവിടെ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുന്ന അപകടങ്ങളിലേറെയും. പരിയാരം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡിലെ അപ്രതീക്ഷിതമായ ഈ വിടവ് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പുറകില്‍ കാര്‍ ഇടിക്കുകയാണുണ്ടായത്.ദനഹ തിരുനാള്‍ ദിവസമായ ഞാറാഴ്ച്ച ഇരിങ്ങാലക്കുടയിലുള്ള ബന്ധുവിന് വീട് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ഇരുവരും.
റോഡ് ഇങ്ങനെ ആയതിനു ശേഷം ഇതിനു മുന്‍പും ഇവിടെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് തുടര്‍ അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അധികൃതര്‍ വേണ്ട നടപടികളെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."